Thursday, August 29, 2024
HomeKERALAരാജ്യത്ത് ബിജെപി സര്‍ക്കാര്‍ ഉള്ളിടത്തൊക്കെ "ഇരട്ട എഞ്ചിൻ വികസനം : നരേന്ദ്രമോദി.

രാജ്യത്ത് ബിജെപി സര്‍ക്കാര്‍ ഉള്ളിടത്തൊക്കെ “ഇരട്ട എഞ്ചിൻ വികസനം : നരേന്ദ്രമോദി.

വിമാനത്താവളത്തിലെ സ്വീകരണത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപിയുടെ പൊതുസമ്മേളന വേദിയിലെത്തി. എല്ലാവര്‍ക്കും നമസ്‌കാരം പറഞ്ഞ് മലയാളത്തിലായിരുന്നു പ്രസംഗം തുടങ്ങിയത്. ”ഇത്തവണയും എനിക്ക് എല്ലാവരെയും കാണാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. കേരളം സാംസ്‌കാരിക വൈവിധ്യവും പാരമ്പര്യവും മനോഹരമായ പ്രകൃതിയും കൊണ്ട് അനുഗ്രഹീതമാണെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന്
രാജ്യത്ത് ബിജെപി സര്‍ക്കാര്‍ ഉള്ളിടത്തൊക്കെ ഇരട്ട എഞ്ചിൻ വികസനമാണെന്നും,
ഒരു ലക്ഷം കോടിയുടെ പദ്ധതികള്‍ കേരളത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പാക്കി. ദരിദ്രരുടെയും ദലിതരുടെയും ഉന്നമനമാണ് ലക്ഷ്യം. കേരളത്തില്‍ പിഎംഎവൈ (പ്രധാനമന്ത്രി ആവാസ് യോജന) പദ്ധതി പ്രകാരം രണ്ടു ലക്ഷത്തിലധികം വീടുകള്‍ക്ക് അനുമതി നല്‍കി. ഒരു ലക്ഷം വീടുകള്‍ ഇതിനകം പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.

നാടന്‍ വേഷത്തില്‍ കൊച്ചിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുണ്ടും ഷര്‍ട്ടും കസവ് ഷാളും അണിഞ്ഞാണ് മോദി നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയത്.

ബി.ജെ.പി പരിപാടിക്കുശേഷം വൈകീട്ട് ആറിന് നെടുമ്പാശ്ശേരി സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നിര്‍വഹിക്കുന്ന പ്രധാനമന്ത്രി തുടർന്ന് കൊച്ചി മെട്രോയുടെ പേട്ട എസ്.എന്‍ ജംക്ഷന്‍ പാതയുടെ ഉദ്ഘാടനം, കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ നീളുന്ന മെട്രോ രണ്ടാംഘട്ടത്തിന്റെ ശിലാസ്ഥാപനം, കുറുപ്പന്തറ-കോട്ടയം-ചിങ്ങവനം റെയില്‍വേ ഇരട്ടപ്പാതയുടെ ഉദ്ഘാടനം തുടങ്ങിയവ നിർവ്വഹിയ്ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES