Monday, August 26, 2024
HomeAATINGALഇന്ന് ലോക നാളികേരദിനം.

ഇന്ന് ലോക നാളികേരദിനം.

കേരം തിങ്ങും നാടാണ് നമ്മുടെ കേരളം. ‘കേരം’ എന്നാല്‍ നാളികേരം അഥവാ തേങ്ങ ” എന്നാണ് അര്‍ത്ഥം.

ലോകത്ത് ഏറ്റവുമധികം നാളികേരം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനമാണ് നമ്മുടെ രാജ്യത്തിനുള്ളത്.

ഇന്ത്യയില്‍ത്തന്നെ ഏറ്റവും കൂടുതല്‍ നാളികേരം ഉത്പാദിപ്പിക്കുന്നതാകട്ടെ ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളത്തിലും.

നമ്മൾ മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് തെങ്ങ്. നമ്മുടെ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ് അതെന്ന് നമുക്ക് നിസംശയം പറയുവാൻ സാധിക്കും.

ഒരു വരുമാനമായി, ആചാരാനുഷ്ഠാനങ്ങളിലെ അഭിവാജ്യ ഘടകമായി, ആഹാരസാധനമായ്, എന്നിങ്ങനെയെല്ലാം പലവിധത്തില്‍ നാം തെങ്ങിനെയും തേങ്ങയെയും ഉപകാരപ്പെടുത്തുന്നു.
അത് മാത്രമോ, ഓലയും തൊണ്ടുമുൾപ്പെടെ എല്ലാം
നമുക്ക് വേണ്ടത് തന്നെ.

നാളികേരത്തിന്റെ ഉപയോഗവും സമൂഹത്തില്‍ അതിന്റെ സ്വാധീനവും ഉയര്‍ത്തിക്കാട്ടുന്നതിനായി എല്ലാ വര്‍ഷവും സെപ്റ്റംബര്‍ രണ്ട് ലോക നാളികേര ദിനമായി ആഘോഷിക്കുന്നത്.

▪️തെങ്ങ് / കല്‍പവൃക്ഷം.

സംസ്‌കൃതത്തില്‍ ‘ശ്രീഫലം’ എന്നും അറിയപ്പെടുന്ന തെങ്ങ്, ഈന്തപ്പന കുടുംബത്തിലെ (അറേകാസി) അംഗമാണ്. കൂടാതെ കൊക്കോസ് ജനുസ്സിലെ ഏക ജീവജാലവുമാണ് ഇത്. ‘തല’ അല്ലെങ്കില്‍ ‘തലയോട്ടി’ എന്ന പഴയ പോര്‍ച്ചുഗീസ് വാക്കില്‍ നിന്നാണ് ഇതിന്റെ പേര് ഉരുത്തിരിഞ്ഞത്. കാരണം തെങ്ങിന്റെ ചിരട്ട ഒരു മനുഷ്യന്റെ മുഖത്തോട് സാമ്യമുള്ളതാണ്.

▪️ലോക നാളികേര ദിനത്തിന്റെ ചരിത്രം.. ❓️

ഭക്ഷണം, ഇന്ധനം, മരുന്ന്, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, നിര്‍മാണ സാമഗ്രികള്‍ എന്നിവയെല്ലാമായി നാം തെങ്ങിനെ പ്രയോജനപ്പെടുത്തുന്നതിനാല്‍ പലപ്പോഴും ഇതിനെ ‘ജീവന്റെ വൃക്ഷം’ എന്ന് വിളിക്കുന്നു. നാളികേരത്തിന്റെ ഉപയോഗവും സമൂഹത്തില്‍ അതിന്റെ സ്വാധീനവും ഉയര്‍ത്തിക്കാട്ടുന്നതിനായി, 2009 സെപ്റ്റംബര്‍ രണ്ടിനാണ് ഏഷ്യാ പസഫിക് കോക്കനട്ട് കമ്മ്യൂണിറ്റി (APCC) ആദ്യത്തെ ലോക നാളികേര ദിനം ആഘോഷിച്ചത്. അതില്പിന്നെ എല്ലാ വര്‍ഷവും APCCയുടെ കീഴില്‍ UN-ESCAP (യുണൈറ്റഡ് നേഷന്‍സ് എക്കണോമിക് ആന്റ് സോഷ്യല്‍ കമ്മീഷന്‍ ഫോര്‍ ഏഷ്യ പസഫിക്) തേങ്ങയെ പ്രോത്സാഹിപ്പിക്കുന്നതിനും ലോകത്തിനു മുന്നില്‍ തേങ്ങയെക്കുറിച്ച് അവബോധം കൊണ്ടുവരുന്നതിനുമായി ഈ ദിനം സംഘടിപ്പിക്കുന്നു.

ലോകത്തിലെ നാളികേര വിതരണത്തിന്റെ ഒരു പ്രധാന ഭാഗം, ഏകദേശം 75% ഉത്പാദിപ്പിക്കുന്നത് ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, ഇന്ത്യ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ്. 80 -ലധികം രാജ്യങ്ങളില്‍ തേങ്ങ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ആഗോളതലത്തില്‍ തേങ്ങ ഉത്പാദിപ്പിക്കുന്നതില്‍ മൂന്നാമതാണ് ഇന്ത്യ.

ഇന്ത്യയില്‍, നാളികേര വികസന ബോര്‍ഡിന്റെ (സിഡിബി) പിന്തുണയോടെ, കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗോവ, പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ്, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ ദിനം ആഘോഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES