തെരുവ് നായ ചത്തിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ അധികൃതരും നാട്ടുകാരും. അഞ്ചുതെങ്ങ് മീരാൻകടവ് പുതിയ പാലത്തിന് സമീപമാണ് തെരുവ് നായ ദിവസങ്ങളായി പുഴുവരിച്ച നിലയിൽ ദുർഗ്ഗന്ധം വമിച്ച് കാണപ്പെടുന്നത്.
ദിവസങ്ങൾക്ക് മുൻപ് പാലത്തിന് സമീപം വാഹനമിടിച്ച് കൊല്ലപ്പെട്ട നായയുടെ ജാടമാണിതെന്നാണ് സൂചന. ദിനം പ്രതി നൂറുകണക്കിന് വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നുപോകുന്ന അഞ്ചുതെങ്ങ് – കടയ്ക്കാവൂർ പ്രധാന പാതയിലാണ് ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥയിൽ തെരുവുനായയുടെ ജഡം പുഴുവരിച്ചു കിടക്കുന്നത്.
ഇത് ഇവിടെനിന്ന് നീക്കം ചെയ്ത് മറവ് ചെയ്യുവാൻ ഗ്രാമ പഞ്ചായത്ത് മെമ്പർ ഉൾപ്പെടെയുള്ള അധികൃതരുടെയോ നാട്ടുകാരുടെയോ ഭാഗത്തുനിന്നും നാളിതുവരെയും യാതൊരു ശ്രമങ്ങളും ഉണ്ടായിട്ടില്ല.


