Wednesday, August 28, 2024
HomeAATINGALകായിക്കര നന്മ പ്രവാസി കൂട്ടായ്മ ഒന്നാം വാർഷികാഘോഷവും ഓണാഘോഷവും സംഘടിപ്പിച്ചു.

കായിക്കര നന്മ പ്രവാസി കൂട്ടായ്മ ഒന്നാം വാർഷികാഘോഷവും ഓണാഘോഷവും സംഘടിപ്പിച്ചു.

നന്മ പ്രവാസി കൂട്ടായ്മ കായിക്കരയുടെ നേതൃത്വത്തിൽ ഒന്നാം വാർഷികാഘോഷവും ഓണാഘോഷവും സംഘടിപ്പിച്ചു.

ഇന്നലെ വൈകുന്നേരം കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ ഓപ്പൺ എയർ ഹാളിൽവെച്ച് സംഘടിപ്പിച്ച വാർഷികാഘോഷ പരിപാടികളുടെ ഉൽഘാടനം ആറ്റിങ്ങൽ പാർലമെന്റ് അംഗം അടൂർ പ്രകാശ് നിർവ്വഹിച്ചു.

ചടങ്ങിൽ നിർദ്ധന കുടുംബങ്ങളിലെ കിടപ്പുരോഗികൾക്കും നിരാലംബർക്കും സാമ്പത്തിക സഹായങ്ങൾ വിതരണം ചെയ്തു.

കൂടാതെ, മുൻ പ്രവാസികൾക്കും നിർദ്ധനരായ അമ്മമാർക്ക് കൈനീട്ടം, കിടപ്പ് രോഗികൾക്ക് ചികിത്സാ സഹായം, സ്കൂൾ വിദ്യാർഥികൾക്ക് പഠനോപകരണ വിതരണം ചെയ്യുകയും, മുൻ പ്രവാസികളെ പൊന്നാട ചാർത്തി ആദരിക്കുകയും ചെയ്തു.

ഉന്നത വിജയം നേടിയ വിദ്യാർത്ഥി കൾക്ക് ആദരവും ക്യാഷ് പ്രൈസ്, കായിക്കര AMGLPS- ലെ LKG UKG അധ്യാപകർക്ക് പ്രോത്സാഹന സമ്മാനങ്ങളും ചടങ്ങിൽ നൽകി.

കൂട്ടായ്മ അംഗമായ തമ്പിയുടെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച പരിപാടിയിൽ, ലൈജു (അഞ്ചുതെങ്ങു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്), വാവസുരേഷ്, പ്രദീപ്‌ കുമാർ, വിഷ്ണു ഭക്തൻ, ചന്ദ്രദാസ് (അഞ്ചുതെങ്ങ് CI ), ആശ HM കായിക്കര AMGLPS, ഫസീല HM നെടുങ്ങണ്ട MMMGLPS, സജിസുന്ദർ (നാലാം വാർഡ് മെമ്പർ ) തുടങ്ങിയവർ പങ്കെടുത്തു.

മലയാളം സിനിമ -സീരിയൽ അഭിനയത്രിയും ഏഷ്യാനെറ്റ്‌ കുടുംബ വിളക്ക് ഫെയിം ശരണ്യ ആനന്ദ് (വേദിക ) നന്മ പ്രവാസി കൂട്ടായ്മയുടെ വാർഷിക ഓണാഘോഷ പരിപാടിയിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES