Thursday, August 29, 2024
HomeCHIRAYINKEEZHUഅഴൂർ എസ്എൻഡിപി ശാഖാ യോഗത്തിനെതിരെയുള്ള അതിക്രമങ്ങളിൽ പ്രതിഷേധം.

അഴൂർ എസ്എൻഡിപി ശാഖാ യോഗത്തിനെതിരെയുള്ള അതിക്രമങ്ങളിൽ പ്രതിഷേധം.

അഴൂർ എസ്എൻഡിപി ശാഖാ യോഗം ഭാരവാഹികൾക്കെതിരെയും അഴൂർ മാർക്കറ്റ് ജംക്ം നു സമീപം ഗുരുക്ഷേത്ര മണ്ഡപത്തോടു ചേർന്നുള്ള ശാഖാ മന്ദിരസമുച്ചയത്തിനു നേർക്കും കഴിഞ്ഞ കുറേ ദിവസങ്ങളായി നടന്നു വരുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ സ്ഥലം എംഎൽഎ വി.ശശി പ്രതിഷേധവും അതിയായ ഉത്കണ്ഠയും രേഖപ്പെടുത്തി.കഴിഞ്ഞ ദിവസം വി.ശശി എംഎൽഎ ശാഖാ മന്ദിരം സന്ദർശിക്കുകയും ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ – അഴൂർ ശാഖാ യോഗം ഭാരവാഹികളുമായി ചർച്ച നടത്തുകയും ചെയ്തു.
ഗുരുമന്ദിരത്തിനും ശാഖാ യോഗം ഹാളിനും നേർക്കു രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധ സംഘങ്ങളെ ഉപയോഗിച്ചു തുടർച്ചയായി നടത്തി വരുന്ന അതിക്രമങ്ങളെ അപലപിക്കുകയും ശക്തമായ നടപടികൾ സ്വീകരിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻമാരോട് എംഎൽഎ ആവശ്യപ്പെടുകയും ചെയ്തു. അക്രമങ്ങൾക്കു കൂട്ടുനിൽക്കുന്നവരെ കണ്ടെത്തി നിയമ നടപടികൾക്കു വിധേയമാക്കാൻ ആവശ്യമായ സഹായം അഴൂർ ശാഖാ ഭാരവാഹികൾക്കു നൽകുമെന്നു വി.ശശി എംഎൽഎയോടൊപ്പം സ്ഥലത്തെത്തിയ ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ പ്രസിഡൻ്റ് സി.വിഷ്ണു ഭക്തൻ നാട്ടുകാർക്കു ഉറപ്പു നൽകി.
രാത്രിയുടെ മറവിൽ ഗുരുക്ഷേത്ര മണ്ഡപത്തിനു സമീപം മാലിന്യങ്ങൾ വലിച്ചെറിയുന്നതു സ്ഥിരം സംഭവമായി മാറിയിട്ടുള്ളതു പൊലീസ് അധികൃതരുടെ ശ്രദ്ധയിൽ പെടുത്താനും അഴൂർ ശാഖാ നേതാക്കൻമാർക്കെതിരെ കള്ളക്കേസുകൾ ചമയ്ക്കാൻ കൂട്ടു നിൽക്കുന്നവരെ പൊതുജനമധ്യത്തിൽ തുറന്നു കാണിക്കാനും അഴൂരിൽ യൂണിയൻ തലത്തിൽ പ്രതിഷേധ സമ്മേളനം നടത്താനും തീരുമാനിച്ചു.
യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡൻ്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർ ബിജു, യൂണിയൻ കൗൺസിലർമാരായ സി. കൃത്തിദാസ്, ഡി.ചിത്രാംഗദൻ, ഉണ്ണിക്കൃഷ്ണൻ ഗോപിക, ഡോ.ജയലാൽ, അജീഷ് കടയ്ക്കാവൂർ, ജി.ജയചന്ദ്രൻ, എസ്.സുന്ദരേശൻ, സജി ജി.വക്കം, അജി കീഴാറ്റിങ്ങൽ, ശാഖാ യോഗം പ്രസിഡൻ്റ് സി.ത്യാഗരാജൻ, സെക്രട്ടറി വി.സിദ്ധാർഥൻ, വൈസ് പ്രസിഡൻ്റ് കെ.രവീന്ദ്രൻ, ശാഖാ സംരക്ഷണ സമിതി ഭാരവാഹികളായ ബൈജു തോന്നയ്ക്കൽ, എൻ.ജയൻ എന്നിവരും എംഎൽഎയുമായി ശാഖാ ഓഫീസിൽ നടന്ന ചർച്ചയിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES