Saturday, August 24, 2024
HomeKERALAഒരാൾ രണ്ട് സീറ്റിൽ മത്സരിക്കുന്നത് വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.

ഒരാൾ രണ്ട് സീറ്റിൽ മത്സരിക്കുന്നത് വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.

ഒരാൾ രണ്ട് സീറ്റുകളിൽ സ്ഥാനാർത്ഥിയായി അത്സാരിയ്ക്കുന്നതിന് വിലക്ക് ഏർപ്പെടുത്തണമെന്ന്
തെരഞ്ഞെടുപ്പ് കമ്മീഷൻ ശുപാർശ. ശുപാർശ തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിന് സമർപ്പിച്ചതായി സൂചന.

സാമ്പത്തിക ചെലവടക്കം ചൂണ്ടിക്കാട്ടിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.

രണ്ട് മണ്ഡലങ്ങളിലും സ്ഥാനാർത്ഥി ജയിച്ചാൽ പിന്നീട് ഒരു മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്താൻ വേണ്ട അധിക സാമ്പത്തിക ചെലവിനെ കുറിച്ചും. ജോലി ഭാരത്തെ കുറിച്ചും കമ്മീഷൻ നിയമമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമത്തിലെ 33 വകുപ്പ് ഭേദഗതി ചെയത് വേണം ശുപാർശ നടപ്പാക്കാൻ.

ഒരു സ്ഥാനാർത്ഥിക്ക് രണ്ട് മണ്ഡലത്തിൽ മത്സരിക്കാൻ അനുമതി നൽകുന്നതാണ് നിലവിലെ ജനപ്രാതിനിധ്യ നിയമം. 2004 ൽ കമ്മീഷൻ ഇതേ ശുപാർശ നൽകിയിരുന്നെങ്കിലും സർക്കാർ അംഗീകരിച്ചിരുന്നില്ല. 

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES