അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപവീതം സഹായ ധനം അനുവദിച്ച് ഉത്തരവായി.
അനുവദിച്ച 16 ലക്ഷം രൂപയുടെ ഉത്തരവ് കുടുംബാംഗങ്ങൾക്ക് അഡ്വക്കേറ്റ് വി ജോയ് എംഎൽഎ നേരിട്ട് എത്തി കൈമാറി. മരണപെട്ട 4 പേരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതമാണ് നൽകുക.
വെട്ടൂർഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ സുനിൽ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ താഹ, എമിലി, വർക്കല നഗരസഭ കൗൺസിലർ ഷംസുദ്ദീൻ തുടങ്ങിയവർ എംഎൽഎ യുടെ ഒപ്പമുണ്ടായിരുന്നു.

