Thursday, August 29, 2024
HomeCHIRAYINKEEZHUചിറയിന്‍കീഴ് ബ്ലോക്ക്ക പഞ്ചായത്തിന്റെ കലാ - ബോധവത്കരണ ജാഥ.

ചിറയിന്‍കീഴ് ബ്ലോക്ക്ക പഞ്ചായത്തിന്റെ കലാ – ബോധവത്കരണ ജാഥ.

ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന കലാ – ബോധവത്കരണ ജാഥ ജനശ്രദ്ധയാകര്‍ഷിക്കുന്നു. മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, മാലിന്യ സംസ്‌കരണം, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ജീവിതശൈലി രോഗ നിയന്ത്രണം, മാനസികാരോഗ്യ സംരക്ഷണം എന്നിവ സംബന്ധിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കലാജാഥ സംഘടിപ്പിക്കുന്നത്.പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് ജയശ്രീ പി. സി നിര്‍വഹിച്ചു. ബ്ലോക്കിലെ ആറു പഞ്ചായത്തുകളിലും ബോധവത്കരണ പരിപാടികള്‍ നടക്കും. ഓരോ പഞ്ചായത്തിലെയും നാല് പ്രധാന വേദികളിലായാണ് പരിപാടി നടക്കുക.

ബ്ലോക്ക് മെമ്പര്‍മാരുടെയും മറ്റ് ജനപ്രതിനിധികളുടെയും മെഡിക്കല്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരുടെയും ഹരിതകര്‍മ്മ സേനയുടെയും സഹകരണത്തോടെയാണ് പരിപാടി നടക്കുന്നത്. ഒക്ടോബര്‍ 15 വരെ ചിറയിന്‍കീഴ് ബ്ലോക്കിലെ ആറു പഞ്ചായത്തുകളിലും ബോധവത്ക്കരണ ജാഥ സഞ്ചരിക്കും. മുദാക്കല്‍, കിഴുവിലം പഞ്ചായത്തുകളില്‍ മികച്ച സ്വീകരണമാണ് ലഭിച്ചത്. ഇന്ന് കടയ്ക്കാവൂര്‍ പഞ്ചായത്തിലും, 13ന് വക്കം പഞ്ചായത്തിലും, 14ന് അഞ്ചുതെങ്ങ് പഞ്ചായത്തിലും, 15ന് ചിറയിന്‍കീഴ് പഞ്ചായത്തിലും സഞ്ചരിച്ച് വൈകുന്നേരം ശാര്‍ക്കര ജംഗ്ഷനില്‍ സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES