സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയ മുൻ അഞ്ചുതെങ്ങ് സ്വദേശിനിയായ അദ്ധ്യാപിക കുഴഞ്ഞ് വീണ് മരിച്ചു. കുളത്തൂർ എസ്.എൻ. നഗർ ആർ.ബി. സദനത്തിൽ പരേതനായ ഷിജുവിന്റെ ഭാര്യയുമായ ആഷ്മി ഹരിദാസ് (41) ആണ് മരിച്ചത്. ആഷ്മി ഹരിദാസ് മുൻ അഞ്ചുതെങ്ങ് നമ്പിവട്ടത്ത് ഹരിദാസ്ന്റെയും വാക്കൻ കുളംവീട്ടിൽ വസുമതിയുടെയും മകളാണ്.
കഴക്കൂട്ടം അൽ-ഉദുമാൻ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായിരുന്നു. വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലെത്തിയ ശേഷം അച്ഛന് ചായ തയ്യാറാക്കി നൽകിയിരുന്നു. എന്നിട്ട് മുറ്റമടിക്കവേ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.
കുറച്ചു നാളായി ബി പിക്ക് ചികിത്സയിലായിരുന്നതായി നാട്ടുകാർ പറയുന്നു. സ്കൂളിൽ വച്ചും ഒരു തവണ ശരീരമാകെ കുഴഞ്ഞിരുന്നതായും സഹപ്രവർത്തകർ അറിയിച്ചു.
ഏകമകൻ തിരുവനന്തപുരം ടെക്നിക്കൽ സ്കൂളിൽ പഠിക്കുന്നു.ഭർത്താവ് ഏതാനം വർഷം മുൻപ് മരിച്ചിരുന്നു.

