Monday, August 26, 2024
HomeGENERAL NEWSസംസ്ഥാനത്തെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.

സംസ്ഥാനത്തെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി തയ്യാറാക്കിയ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക പ്രകാരം സംസ്ഥാനത്ത് ആകെ 2,71,62,290 വോട്ടര്‍മാരാണുള്ളത്.

സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റില്‍ http://www.ceo.kerala.gov.in വിവരങ്ങള്‍ ലഭ്യമാണ്. സൂക്ഷ്മ പരിശോധനകള്‍ക്കായി താലൂക്ക് ഓഫിസുകളിലും, വില്ലേജ് ഓഫിസുകളിലും, ബൂത്ത് ലെവല്‍ ഓഫിസറുടെ കൈവശവും വിവരങ്ങള്‍ ലഭിക്കും.

പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാന്‍ ഇന്നുമുതല്‍ ഡിസംബര്‍ എട്ടുവരെ സമയ‌മുണ്ട്.

▪️കരട് വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍.

ആകെ വോട്ടര്‍മാര്‍- 2,71,62,290
സ്ത്രീ വോട്ടര്‍മാര്‍- 1,40,15,361
പുരുഷ വോട്ടര്‍മാര്‍- 1,31,46,670
ആകെ ഭിന്നലിംഗ വോട്ടര്‍മാര്‍- 259
പുതിയ വോട്ടര്‍മാര്‍ – 1,10,646
പുതുക്കിയ വോട്ടര്‍ പട്ടിക പ്രകാരം സംസ്ഥാനത്തെ ലിംഗ അനുപാതം – 1066
കൂടുതല്‍ വോട്ടര്‍മാരുള്ള ജില്ല –മലപ്പുറം (32,56,814)
കുറവ് വോട്ടര്‍മാരുള്ള ജില്ല- വയനാട് (6,16,980)
കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ള ജില്ല- മലപ്പുറം(16,32,347)
കൂടുതല്‍ ഭിന്നലിംഗ വോട്ടര്‍മാരുള്ള ജില്ല –തിരുവനന്തപുരം (57)
ആകെ പ്രവാസി വോട്ടര്‍മാര്‍- 88,124
പുതിയതായി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍- 1,10,646
പുതുക്കിയ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ആകെ 25,147 പോളിംഗ് സ്റ്റേഷനുകള്‍ ഉണ്ട്.

ഇത്തവണ മുതല്‍ 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മുന്‍കൂറായി അപേക്ഷ സമര്‍പ്പിക്കാൻ കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES