രാത്രികാല ഉപയോഗത്തിന് അധിക തുക ഈടാക്കുന്ന തരത്തില്‍, നിലവിലെ ബില്ലിംഗ് രീതി മാറ്റാന്‍ കെഎസ്ഇബി.
മാസം 3931മെഗാവാട്ടാണ് രാത്രികാല ഉപയോഗം. കഴിഞ്ഞ മാസം ഇത് 3886 മെഗാവാട്ടും. ആഗസ്റ്റില്‍ 3806 മെഗാവാട്ടുമായിരുന്നു. രാത്രികാല ഉപയോഗവും, പുറത്ത് നിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അളവും കുറയ്ക്കുകയാണ് ലക്ഷ്യമെന്നാണ് കെഎസ്ഇബി യുടെ വാദം.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും, 20 കിലോവാട്ടിന് മേല്‍ കണക്ടഡ് ലോഡുള്ള വാണിജ്യ, വ്യവസായ ഉപഭോതാക്കള്‍ക്കും ഇത്തരത്തില്‍ ബില്‍ തുക കൂടും.
രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ നിലവിലെ നിരക്ക്. വൈകിട്ട് ആറു മുതല്‍ രാത്രി 10 വരെ നിലവിലെ നിരക്കിന്റെ 120 ശതമാനമാണ് വര്‍ദ്ധന. രാത്രി 10 മുതല്‍ രാവിലെ 6 വരെ നിലവിലെ നിരക്കിന്റെ 90 ശതമാനവും വര്‍ദ്ധനയുണ്ടാകും.

