മദ്യത്തിന്റെ വില കൂട്ടാനൊരുങ്ങി സംസ്ഥാന സർക്കാർ, ഇതിനായി ധനവകുപ്പ് ശിപാര്‍ശ നൽകിയതായ് സൂചന.
വിറ്റുവരവ് നികുതി ഒഴിവാക്കുന്നതുമൂലമുള്ള നഷ്ടം കുറയ്ക്കാന്‍ മദ്യത്തിന്റെ വില്പന നികുതി വീണ്ടും ഉയര്‍ത്താനാണ് ധന വകുപ്പ് ശിപാര്‍ശ. എന്നാല്‍, വില്പന നികുതി കൂട്ടി മദ്യത്തിന്റെ വില ഇനിയും ഉയര്‍ത്തുന്നതിനെ എക്സൈസ് വകുപ്പ് എതിര്‍ക്കുന്നു.
ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് 247 ശതമാനമാണ് വില്പന നികുതിയും സെസും അടക്കം സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്നത്. അതായത് 100 രൂപ വിലയുള്ള മദ്യത്തിന് 247 രൂപയുടെ നികുതി ഉള്‍പ്പെടെ 347 രൂപയാണ് ഉപഭോക്താവില്‍ നിന്ന് ഈടാക്കുന്നത്.
രാജ്യത്തെ ഉയര്‍ന്ന നികുതി നിരക്കാണിത്. ഇതാണ് വീണ്ടും ഉയര്‍ത്തണമെന്ന ആവശ്യമുയരുന്നത്.

