ജോലി അവസാനിപ്പിച്ച് വിശ്രമ കാലമായതിനാല്‍ മാസ വരുമാനം പ്രതീക്ഷിക്കുന്നവരാണെങ്കില്‍ തിരഞ്ഞെടുക്കാന്‍ പറ്റിയൊരു പദ്ധതിയാണ് പ്രധാനമന്ത്രി വയ വന്ദന്‍ യോജന. മാസത്തില്‍ 4,600 രൂപ 10 വര്‍ഷത്തേക്ക് ഈ പദ്ധതി വഴി ലഭിക്കും. ഇതിന്റെ വിശദാംശങ്ങൾ അറിയാം.
മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷയ്ക്കായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന സാമൂഹിക സുരക്ഷ പദ്ധതിയാണ് പ്രധാനമന്ത്രി വയവന്ദന്‍ യോജന.
ഇന്‍ഷൂറന്‍സ് പരിരക്ഷയ്‌ക്കൊപ്പം പെന്‍ഷനും ചേരുന്നൊരു പദ്ധതിയാണിത്. ഗുണഭോക്താവിന് ഗ്യാരണ്ടീഡ് പെന്‍ഷന്‍ ഇതു വഴി ലഭിക്കുന്നു. 2020 മേയ് 26നാണ് കേന്ദ്രസര്‍ക്കാര്‍ പ്രധാനമന്ത്രി വയവന്ദന്‍ യോജന ആരംഭിക്കുന്നത്. 2023 മാര്‍ച്ച് 31 വരെയാണ് പദ്ധതിയില്‍ ചേരാനുള്ള അവസാന ദിവസം. 60 വയസിന് ശേഷം പദ്ധതിയില്‍ ചേരുന്നവര്‍ക്ക് പെന്‍ഷന്‍ ലഭിക്കും.
▪️വിശദാംശങ്ങള്‍
ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫി ഇന്ത്യ മുഖാന്തരമാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുന്നത്. 60 വയസ് കഴിഞ്ഞവര്‍ക്ക് പദ്ധതിയില്‍ ചേരാം. 15 ലക്ഷം രൂപയാണ് പരമാവധി നിക്ഷേപിക്കാവുന്ന തുക. നേരത്തെയിത് 7.50 ലക്ഷം രൂപയായിരുന്നു. പദ്ധതിയില്‍ നിന്ന് മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കും.
10 വര്‍ഷത്തേക്ക് 7.4 ശതമാനം വാര്‍ഷിക പലിശ പ്രധാനമന്ത്രി വയ വന്ദന്‍ യോജനയില്‍ നിന്ന് ലഭിക്കും. പലിശ മാസത്തിലോ പാദങ്ങളിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ വാങ്ങാം. പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് 10 വര്‍ഷത്തേക്ക് സ്ഥിരമായ പെന്‍ഷന്‍ ഇതുവഴി ലഭിക്കും.
▪️കുറഞ്ഞതും കൂടിയതുമായ പെന്‍ഷന്‍
മാസ പെന്‍ഷന്‍ തിരഞ്ഞെടുത്താല്‍ പദ്ധതിയില്‍ ചേര്‍ന്ന് തൊട്ടടുത്ത മാസം തൊട്ട് പെന്‍ഷന്‍ ലഭിക്കും. കുറഞ്ഞത് 1,000 രൂപ പെന്‍ഷന്‍ ലഭിക്കും. ത്രൈമാസത്തില്‍ 3,000 രൂപ, അര്‍ധ വര്‍ഷത്തില്‍ 6,000 രൂപ, വ്ര്‍ഷത്തില്‍ 12,000 രൂപ എന്നിങ്ങനെയാണ് ചുരുങ്ങിയ പെന്‍ഷന്‍ തുക. മാസത്തില്‍ ലഭിക്കുന്ന ഉയര്‍ന്ന പെന്‍ഷന്‍ 9,250 രൂപയാണ്. ത്രൈമാസത്തില്‍ 27,750 രൂപയും അര്‍ധ വര്‍ഷത്തില്‍ 55,500 രൂപയും വര്‍ഷത്തില്‍ 1,11,000 രൂപയും ലഭിക്കുമാണ് ഉയര്‍ന്ന പെന്‍ഷന്‍.
▪️എങ്ങനെ ചേരാം.. ❓️
എല്‍ഐസി നടപ്പിലാക്കുന്ന പദ്ധതിയായതിനാല്‍ കമ്ബനിയുടെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായും ഓഫീസിലെത്തിയും പദ്ധതിയില്‍ ചേരാം. ഏജന്റുമാര്‍ വഴിയും പദ്ധതിയില്‍ ചേരാം. പെന്‍ഷനോടൊപ്പം മെച്യൂരിറ്റി ബെനഫിറ്റും പദ്ധതിയുടെ ഗുണമാണ്. അവസാന തവണയും നിക്ഷേപിച്ച തുകയും തിരികെ ലഭിക്കും. മൂന്ന് വര്‍ഷത്തിന് ശേഷം വായ്പ അനുവദിക്കും. നിക്ഷേപിച്ച തുകയുടെ 75 ശതമാനം വരെ വായ്പയായി അനുവദിക്കും.
▪️പെന്‍ഷന്‍ ലഭ്യമാകുന്നവിധം
7.50 ലക്ഷം രൂപ പദ്ധതിയിലേക്ക് നിക്ഷേപിക്കുന്നൊരാള്‍ക്കാണ് മാസത്തില്‍ 4,625 രൂപ 10 വര്‍ഷത്തേക്ക് പെന്‍ഷന്‍ ലഭിക്കുക. 7.4 ശതമാനം പലിശ നിരക്കില്‍ ലഭിക്കുന്ന പെന്‍ഷനാണിത്. പോളിസി കാലയളവില്‍ പെന്‍ഷന്‍കാരന്‍ മരണപ്പെട്ടാല്‍ 7.50 ലക്ഷം രൂപ നോമിനിക്ക് തിരികെ ലഭിക്കും. പോളിസി കാലയളവില്‍ ചികിത്സയ്ക്കായി പദ്ധതി സറണ്ടക്# ചെയ്യാം. നിക്ഷേപിച്ച തുകയുടെ 98 സതമനം തിരികെ ലഭികകും. 7.50 ലക്ഷം നിക്ഷേപിച്ചിടത്ത് 7,35,000 രൂപ തിരികര ലഭിക്കും.

