Monday, August 19, 2024
HomeCHIRAYINKEEZHUപെരുങ്ങുഴി ഇടഞ്ഞുംമൂല എസ്എൻഡിപി ശാഖാ യോഗം കുടുംബ സമ്മേളനവും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു.

പെരുങ്ങുഴി ഇടഞ്ഞുംമൂല എസ്എൻഡിപി ശാഖാ യോഗം കുടുംബ സമ്മേളനവും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു.

എസ്എൻഡിപി യോഗം ചിറയിൻകീഴ് യൂണിയനു കീഴിലെ പെരുങ്ങുഴി ഇടഞ്ഞുംമൂല എസ്എൻഡിപി ശാഖാ യോഗം കുടുംബ സമ്മേളനവും പ്രതിഭാ സംഗമവും നടന്നു. ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ പ്രസിഡൻ്റ് സി.വിഷ്ണു ഭക്തൻ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.നിർധന കുടുബങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ടവർക്കു തുടർ ചികിൽസാധന സഹായവും വിഷ്ണു ഭക്തൻ ചടങ്ങിൽ കൈമാറി.

ശാഖാ യോഗം പ്രസിഡൻ്റ് സന്തോഷ് നാലുമുക്കിൻ്റെ അധ്യക്ഷതയിൽ യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി എസ്എസ്എൽസി – പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ അഭിരാമി അനിൽ, സൗരവ് സുനിൽ, വൈഷ്ണവി.എ, നിഥിൻ.വി, എസ്.അദ്വൈത്, എസ്.ശ്രേയസ്, ആത്മിക സന്തോഷ്.ജെ, അനുജിത്ത്.എസ്, നന്ദന.ബി, ഹരീഷ്മ.ജി എന്നിവർക്കു യൂണിയൻ തല ഷീൽഡുകളും മെഡലും നൽകി ആദരിച്ചു.

ശാഖാ യോഗം സെക്രട്ടറി ജി.സാംബശിവൻ, യൂണിയൻ വൈസ് പ്രസിഡൻ്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർ ബിജു, യൂണിയൻ കൗൺസിലർമാരായ സി.കൃത്തിദാസ്,ഡി. ചിത്രാംഗദൻ, ഗുരുക്ഷേത്ര ഗുരുമണ്ഡപ സമിതി ജില്ല പ്രസിഡൻ്റ് ബൈജു തോന്നയ്ക്കൽ, എസ്എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങളായ കെ.പുഷ്കരൻ, ജിജു പെരുങ്ങുഴി, യൂത്ത് മൂവ്മെൻ്റ് യൂണിയൻ കൺവീനർ പ്രിയദർശൻ, ശാഖയോഗം രക്ഷാധികാരി എൻ.സദാശിവൻ, ഗുരുക്ഷേത്ര കാര്യദർശി എൻ.അജിത്ത് എന്നിവർ സംസാരിച്ചു.

600ൽ അധികം കുടുംബങ്ങൾ അംഗങ്ങളായിട്ടുള്ള ചിറയിൻകീഴ് യൂണിയനുകീഴിലെ ഏറെ പഴക്കമുള്ള ഇടഞ്ഞുംമൂല എസ്എൻഡിപി ശാഖാ യോഗത്തെ ഭരണ സൗകര്യം മുൻനിറുത്തി രണ്ടു ശാഖാ യോഗങ്ങളാക്കി മാറ്റുന്നതിനു എസ്എൻഡിപി യോഗം കൗൺസിലിനോടഭ്യർഥിക്കാൻ കുടുംബ സമ്മേളനം ഐകകണ്ഠേന തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES