ചിറയിൻകീഴ് റെയിൽവേ ഗേറ്റ് അടച്ചു. ഒരാഴ്ചകൂടി സമയം നീട്ടി നൽകി എന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചിരുന്നത്, എന്നാൽ പെട്ടെന്നുണ്ടായ ഈ നടപടിയുടെ കാരണം വ്യക്തമല്ല.
ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ റെയിൽവേ അധികൃതരുമായി ചർച്ചകൾ തുടരുന്നതായാണ് ലഭിയ്ക്കുന്ന വിവരം.
യാത്രക്കാർ ഗേറ്റ് കീപ്പറോഡ് നടത്തിയ അന്ന്വഷണത്തിൽ റെയിൽവേയുടെ കേബിൾ ജോലികൾക്ക് വേണ്ടിയാണ് ഗേറ്റ് അടച്ചതെന്നാണ് വിശദീകരണം. എന്നാൽ ഗേറ്റ് ഇനി തുറക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല.
പണ്ടകശ്ശാല – ശാർക്കര റോഡ് ഗതാഗത യോഗ്യമാക്കാതെ റെയിൽവേ ഗേറ്റ് അടച്ചിട്ടാൽ ഉണ്ടായേക്കാവുന്ന ഗതാഗത ക്ലേശം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധങ്ങളെ തുടർന്നാണ് താൽകാലികമായി ഗേറ്റ് ഉടൻ അയ്ക്കേണ്ടതില്ലെന്നുള്ള തീരുമാനത്തിലെത്തിതെന്ന വാർത്തകൾ രാവിലെ പുറത്തുവന്നിരിയ്ക്കെ പെട്ടെന്നുള്ള ഈ നടപടി യാത്രക്കാരെ വലച്ചിരിക്കുകയാണ്.


