Wednesday, August 21, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് കടലിൽ തിരമാലകൾ ശക്തമാകുന്നു : മുതലപ്പൊഴിയിൽ വീട്ടമ്മ തിരയിൽപ്പെട്ടു.

അഞ്ചുതെങ്ങ് കടലിൽ തിരമാലകൾ ശക്തമാകുന്നു : മുതലപ്പൊഴിയിൽ വീട്ടമ്മ തിരയിൽപ്പെട്ടു.

അഞ്ചുതെങ്ങ് കടലിൽ തിരമാലകൾ ശക്തമായതിനെ തുടർന്ന് മുതലപ്പൊഴിയിൽ വീട്ടമ്മ തിരയിൽപ്പെട്ടു. ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി മുതലപ്പൊഴി സന്ദർശിക്കാൻ എത്തിയ വീട്ടമ്മ ശക്തമായ തിരയിൽപ്പെട്ട് അപകടം സംഭവിച്ചു. തുടർന്ന് കോസ്റ്റൽ പോലീസ് സംഘം ഇവരെ രക്ഷിച്ച് കരയ്ക്കെത്തിച്ചു.

സ്ഥലത്ത് ഇപ്പോഴും കോസ്റ്റൽ പോലീസ് മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട് സന്ദർശകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

ഇന്ന് ഉച്ചയോടെയാണ് അഞ്ചുതെങ്ങ് കടൽ പ്രക്ഷ്ബ്തമായത്. പല സ്ഥലങ്ങളിലും ശക്തമായ തിരമാലകൾ ഉയർന്നതായാണ് റിപ്പോർട്ടുകൾ.

കോസ്റ്റൽ പോലീസ് മുന്നറിയിപ്പ് അവഗണിച്ച് സ്ത്രീയും കുട്ടികളുമടക്കം നിരവധിപേർ ഇപ്പോഴും കടലിൽ ഇറങ്ങുകയാണ്. കോസ്റ്റൽ പോലീസ് ഉദ്യോഗസ്ഥർ ശക്തമായ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും സന്ദർശകർ ഇതൊന്നും കാര്യമാക്കുന്നില്ലെന്നാണ് സൂചന. സ്ഥലത്ത് ഇപ്പോഴും. വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

അപകട സാധ്യത കണക്കിലെടുത്ത് സന്ദർശകർ സ്വയം സുരക്ഷ ഒരുക്കി കടലിൽ ഇറങ്ങുന്നതിൽ നിന്നും പിൻതിരിയണമെന്ന് കോസ്റ്റാൾ പോലീസ് അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES