Wednesday, August 28, 2024
HomeANCHUTHENGUഅഞ്ചുതെങ്ങിലെ ക്രിസ്തുമസ് ദിനത്തിലെ സംഘർഷം : കുത്തേറ്റവർ ഗുരുതരാവസ്ഥയിൽ തുടരുന്നു.

അഞ്ചുതെങ്ങിലെ ക്രിസ്തുമസ് ദിനത്തിലെ സംഘർഷം : കുത്തേറ്റവർ ഗുരുതരാവസ്ഥയിൽ തുടരുന്നു.

അഞ്ചുതെങ്ങിലെ ക്രിസ്തുമസ് ദിനത്തിലെ സംഘർഷം കുത്തേറ്റവർ ഗുരുതരാവസ്ഥയിൽ തുടരുന്നു. കുത്തേറ്റവരിൽ രണ്ട്പേരുടെ നിലയാണ് ഇപ്പോഴും ഗുരുതരമായ് തുടരുന്നത്.

സംഘർഷത്തിൽ പൂത്തുറ,നെടുംതോപ്പ് പുരയിടം പ്രവീൺ വർഗീസ് (34), തൈവിളകം പുരയിടത്തിൽ ജെസ്റ്റിൻ ആന്റണി (50) മാമ്പള്ളി ഇറങ്ങുകടവിൽ പ്രിജിൻ മോസ്സ്സ് (25) തുടരങ്ങിയവർക്കാണ് കുത്തേറ്റിരുന്നത്. കുത്തുകൊണ്ട മൂന്നുപേരും ബന്ധുക്കളാണ്. ഇവരിൽ
രണ്ടുപേർ ഇപ്പോഴും തിരുവനന്തപുരം മെഡിക്കൽ കോളേജിലും ICU വിൽ ഗിരിതരാവസ്ഥയിൽ തുടരുന്നതായാണ് റിപ്പോർട്ട്.
ഇതിൽ പ്രവീണിനെ അപകട നില തരണം ചെയ്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം ചിറയിൻകീഴ് ഗവൺമെൻറ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

തുറിച്ചു നോക്കിയതാണ് വാക്ക് തർക്കങ്ങൾക്കും സംഘർഷത്തിലും കത്തിക്കുത്തിലും അവസാനിസിച്ചതെന്നാണ് പറയപ്പെടുന്നത്ത്. അഞ്ചുതെങ്ങ് കുന്നുംപുറത്തായിരുന്നു സംഭവം.

യുവാക്കളെ കുത്തി പരിക്കേൽപ്പിച്ച അഞ്ചുതെങ്ങ് കുന്നുംപുറം സ്വദേശി സുമേഷ് 28 നെ അന്നുതന്നെ അഞ്ചുതെങ്ങ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ വധശ്രമ ത്തിന് കേസെടുത്തു.
അഞ്ചുതെങ്ങ് പോലീസ് എസ് എച്ച് ഒ ചന്ദ്രദാസ്, ജി എസ് ഐ ഗോപകുമാർ, ജി എസ് സിപിഒ മനോജ്, സിപിഒമാരായ സുജിത്, ഷിജു, വിനോദ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES