Wednesday, August 28, 2024
HomeANCHUTHENGUചിറയിൻകീഴിലെ ജനപ്രതിനിധികളുടെ അനാസ്ഥയിൽ നടുവൊടിഞ്ഞ് പണ്ടകശാല - ശാർക്കര റോഡ്ലെ യാത്രക്കാർ.

ചിറയിൻകീഴിലെ ജനപ്രതിനിധികളുടെ അനാസ്ഥയിൽ നടുവൊടിഞ്ഞ് പണ്ടകശാല – ശാർക്കര റോഡ്ലെ യാത്രക്കാർ.

ചിറയിൻകീഴിലെ ജനപ്രതിനിധികളുടെ അനാസ്ഥയിൽ പണ്ടകശാല – ചിറയിൻകീഴ് റോഡിലെ യാത്രക്കാരുടെ നടുവൊടിയുന്നു.

ചിറയിൻകീഴ് മേൽപ്പാൽ നിർമ്മാണത്തിന്റെ ഭാഗമായി റെയിൽവേ ഗേറ്റ് അടച്ചുകൊണ്ട് ഗതാഗത നിയന്ത്രണം കൊണ്ടുവന്നപ്പോൾ അഞ്ചുതെങ്ങ് കടയ്ക്കാവൂർ വക്കം ഭാഗങ്ങളിൽ നിന്നെത്തുന്ന വാഹനയാതിരികർ ഉപയോഗപ്പെടുത്തേണ്ട പണ്ടകശാല ചിറയിൻകീഴ് റോഡ് അറ്റകുറ്റപ്പണികൾ തീർത്ത് ഗതാഗതയോഗ്യമാക്കി നൽകാത്തതാണ് ഇതുവഴിയുള്ള യാത്രികരുടെ ദുരിതത്തിന് കാരണമായത്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ശൈലജ ബീഗം, ജില്ലാ പഞ്ചായത്ത് അംഗം ആർ സുഭാഷ്, ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പിസി ബ്ലോക്ക്‌ പഞ്ചായത്ത് അംഗം പി മണികണ്ഠൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി മുരളി, വാർഡ് മെമ്പർ 5 – ശാർക്കര സുരേഷ്കുമാർ വാർഡ്‌ മെമ്പർ 16 പുതുക്കരി മനുമോൻ, വാർഡ് മെമ്പർ 17 പണ്ടകശാല ബേബി തുടങ്ങിയവരുടെ കടുത്ത അനാസ്ഥയാണ് പണ്ടകശാല – ശാർക്കര റോഡിന്റെ ദുരവസ്ഥയ്ക്ക് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.

ചിറയിൻകീഴ് റെയിൽവേ മേൽപ്പാലം നിർമ്മാണ പ്രവർത്തികൾ പൂർണ്ണതോതിൽ ആരംഭിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബർ 15 വ്യാഴാഴ്ച വൈകിട്ടോടെയാണ് റെയിൽവെ ഗേറ്റ് പൂർണ്ണമായും അടച്ചത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം നിലയ്ക്കുകയായിരുന്നു.

തുടർന്ന് പണ്ടകശാല – ശാർക്കര റോഡ് നവീകരണം ഒരാഴ്ച്ചയ്ക്കുള്ളിൽ പൂർത്തികരിയ്ക്കുമെന്നും അത് വരെ ഗേറ്റ് തുറക്കണമെന്ന അഭ്യർത്ഥന ഗ്രാമ പഞ്ചായത്ത് റെയിൽവേ അധികൃതർക്ക് മുന്നിൽവച്ചെങ്കിലും ഒരാഴ്ചക്കാലംകൊണ്ട് റോഡ് നവീകരണം പൂർത്തിക്കരിക്കുവാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ റയിൽവേ ജനപ്രതിനിധികളുടെ ഉറപ്പ് വിശ്വാസത്തിലെടുക്കാൻ തായ്യാറായില്ലെന്നാണ് പറയപ്പെടുന്നത്.

തുടർന്ന്, ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സർവ്വകക്ഷിയോഗം കൂടി ശാർക്കര – പണ്ടകശാല റോഡ് നവീകരണം യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിയ്ക്കുവാൻ നടപടി കൈക്കൊള്ളാതെതന്നെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുവാൻ തീരുമാനം കൈക്കൊള്ളുകയായിരുന്നു. ഇത് തലതിരിഞ്ഞ തീരുമാനമായിരുന്നെന്നാണ് ഇപ്പോൾ നാട്ടുകാരും യാത്രക്കാരും പറയുന്നത്.

പണ്ടകശാല – ശാർക്കര റോഡിന്റെ നവീകരണത്തിനുള്ള കരാർ നൽകിയത് ജില്ലാ പഞ്ചായത്ത് ആയിരുന്നു. ആധുനിക രീതിയിലുള്ള റോഡ് നവീകരണമായിരുന്നു ലക്ഷ്യം.
കരാർ പ്രകാരം 540 മീറ്റർ റോഡാണിപ്പോൾ നവീകരിക്കുന്നത്. ഇതിൽ 170 മീറ്റർ ഇന്റർലോക്കും 370 മീറ്റർ ബി.എം ആൻഡ് ബി.സി. രീതിയിൽ ടാറിങുമാണ്. പെരുമ്പാട്ടം പഴയവീട്ടിൽ കാവുമുതൽ ശാർക്കര ശാസ്താക്ഷേത്രത്തിന് സമീപം വരെയാണ് നവീകരണത്തിനായ് പദ്ധതിപ്രകാരം തുക അനുവദിച്ചത്.

45 ലക്ഷത്തോളം മുടക്കിയുള്ള റോഡിന്റെ നിർമ്മാണ പ്രവൃത്തികൾ ആദ്യം മുതലെ മന്ദഗതിയിലായിരുന്നു. നവീകരണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുവാൻ ജനപ്രതിനിധികൾ ഇടപെടൽ നടത്താത്തതാണ് നിലവിലെ ഗതാഗതകുരുക്കിനും ദുരിതയാത്രയ്ക്കും കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. മാത്രവുമല്ല നവീകരണ പ്രവർത്തികൾ ഏറ്റെടുത്തിട്ടുള്ള കരാറുകാരൻ പ്രമുഖ പാർട്ടിയ്ക്ക് വേണ്ടപ്പെട്ട ആളായതിനാലാണ് ജന പ്രതിനിധികൾ മൗനം തുടരുന്നതെന്നും പറയപ്പെടുന്നു.

നവീകരണത്തിന്റെ ഭാഗമായി പൊളിച്ചിട്ട ഓട കോൺക്രീറ്റ് ചെയ്തു ഉയരത്തി സ്ലാബുകൾ സ്ഥാപിച്ചശേഷമാകും റോഡ് ടാറിങ് ജോലികൾ ആരംഭിയ്ക്കേണ്ടത്. എന്നാൽ നിലവിൽ ഓടയുടെ ജോലികൾ പോലും കൃത്യമായ നിലയിൽ പൂർത്തിയാക്കുവാനോ റോഡ് ടാറിങ് ഉൾപ്പെടെയുള്ള നടപടികൾ ആരംഭിയ്ക്കുവാനോ അധികൃതർക്ക് സാധിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES