റേഷൻ കടകൾ വഴി കേന്ദ്ര സർക്കാർ സൗജന്യമായി നൽകുന്ന ഭക്ഷ്യധാന്യ ങ്ങളെക്കുറിച്ചു ജനങ്ങളെ ബോധ്യപ്പെടുത്താൻ ഇനി പ്രത്യേക രസീത് സംവിധാനം വരുന്നു.
സംസ്ഥാന സർക്കാരുകൾ പ്രത്യേകമായി എന്തെങ്കിലും സാധനങ്ങൾ റേഷൻ കടകൾ വഴി നൽകിയാൽ അതിനു വേറെ രസീതും നൽകണം. ഇതു സംബന്ധിച്ചു കേന്ദ്ര ഭക്ഷ്യപൊതുവിതരണ മന്ത്രാലയത്തിന്റെ നിർദേശം കേരളം ഉൾപ്പെടെ ഉള്ള സംസ്ഥാനങ്ങൾക്കു ലഭിച്ചു.
ഭക്ഷ്യഭദ്രത പദ്ധതി പ്രകാരം കേന്ദ്രം സൗജന്യമായി തരുന്ന ഭക്ഷ്യധാന്യങ്ങളാണെന്നും ഇതിന്റെ സബ്സിഡി തുക മുഴുവൻ വഹിക്കുന്നത് കേന്ദ്രമാണെന്നും ഇതുവഴി രസീത്കളിൽ രേഖപ്പെടുത്തുന്നതോടെ ജനങ്ങൾക്ക് റേഷൻകടകൾ വഴി ലഭ്യമാകുന്ന അനുകൂല്യങ്ങളുടെ നിജസ്ഥിതി തിരിച്ചറിയുവാൻ ഇത് സഹായകമാകും.

