അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ പ്രവർത്തി ക്കുന്ന അങ്കണവാടിക്ക് കുടിവെള്ള കണക്ഷൻ പുന:സ്ഥാപിക്കാ 14.87ലക്ഷംരൂപജലഅതോറിട്ടിക്ക് അടയ്ക്കാൻ തയാറാണെന്ന് ഗ്രാമപഞ്ചായത്ത് മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.
കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഇടപെട ലിനെതുടർന്നാണ് 2022-2023 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിപണം അടയ്ക്കാമെന്ന് പഞ്ചായത്ത് സമ്മതിച്ചത്.
ഒന്നാം വാർഡിൽ പ്രവർത്തിക്കുന്ന 21-ാം നമ്പർ അങ്കണവാടിയുടെ കുടിവെള്ള കണക്ഷനാണ് വിച്ഛേദിച്ചത്. ഇവിടെ18 കുട്ടികൾ പഠിക്കുന്നുണ്ട്. 2004 മുതലുള്ള കുടിശികയാണ് അടയ്ക്കാനുണ്ടായിരുന്നത്.

