ചിറയിൻകീഴിലെ അഴൂർ ഗ്രാമ പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ വിഭാഗം ജാഗ്രതാ നിർദ്ദേശം നൽകി.
അഴൂർ പഞ്ചായത്തിലെ പെരുംകുഴി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കോഴി ഫാമിൽ ആണ് പക്ഷിപനി സ്ഥിരീകരിച്ചത്. 300 ഓളം താറാവുകൾ ആണ് ഈ ഫാമിൽ ചത്തത്.
വരും ദിവസങ്ങളിൽ 15, 16,17 വാർഡുകളിൽ പൂർണ്ണമായും മറ്റു വാർഡുകളിൽ ഭാഗികമായും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും.

