പക്ഷിപ്പനി കണ്ടെത്തിയ ചിറയിൻകീഴ് അഴൂര്‍ ഗ്രാമ പഞ്ചായത്തില്‍ പക്ഷികളെ കൊന്നു തുടങ്ങി.
ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മൂവായിരത്തോളം കോഴി, താറാവ്, വളര്‍ത്തുപക്ഷികള്‍ എന്നിവയൊണു കൂട്ടത്തോടെ കൊല്ലുന്നത്. ഇറച്ചി, മുട്ട, വളം എന്നിവയുടെ വില്‍പനയ്ക്കും ഇവിടെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അഴൂര്‍ പഞ്ചായത്തിന്‍റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ കോഴികള്‍, താറാവുകള്‍, വളര്‍ത്തുപക്ഷികള്‍ എന്നിവയുടെ കടത്ത്, വില്‍പന, കൈമാറ്റം എന്നിവയും ജില്ലാ കളക്ടര്‍ നിരോധിച്ചിട്ടുണ്ട്.

