Sunday, September 1, 2024
HomeCHIRAYINKEEZHUഅഴൂരിൽ ഗ്രാമ പഞ്ചായത്തിൽ ഭക്ഷ്യസുരക്ഷാ ലൈസൻസ് രജിസ്‌ട്രേഷൻ മേള.

അഴൂരിൽ ഗ്രാമ പഞ്ചായത്തിൽ ഭക്ഷ്യസുരക്ഷാ ലൈസൻസ് രജിസ്‌ട്രേഷൻ മേള.

ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പിലാക്കുന്ന ഭക്ഷ്യ സുരക്ഷ ഗ്രാമപ്പഞ്ചായത്ത് പദ്ധതി അഴൂരിൽ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. രാവിലെ 10-ന് അഴൂർ ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം സി.വൈ.സി. ജങ്ഷനിൽ കാർത്തിക മിനി ഓഡിറ്റോറിയത്തിൽ ലൈസൻസ് രജിസ്‌ട്രേഷൻ മേള നടത്തും.

അഴൂർ പഞ്ചായത്ത് പരിധിയിൽ വരുന്ന എല്ലാ ഹോട്ടലുകളും കാറ്ററിങ് സർവീസുകളും ബേക്കറികളും ടീ സ്റ്റാളുകളും റെസ്റ്റോറന്റുകളും പഴം, പച്ചക്കറി വിൽപ്പനക്കാരും പാചകക്കാരും വീടുകളിൽ കേക്ക് മറ്റ് ആഹാരസാധനങ്ങൾ എന്നിവ വിൽപ്പന നടത്തുന്നവരുമായവർക്ക് ലൈസൻസെടുക്കാം.

ഭക്ഷണ വിൽപ്പന വ്യാപാരവുമായി ബന്ധപ്പെട്ട് നിലവിൽ ഫുഡ് ആൻഡ് സേഫ്റ്റി ലൈസൻസ് ഇല്ലാത്തവർക്കും പുതുക്കാത്തവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES