Monday, August 26, 2024
HomeCHIRAYINKEEZHUകുടിവെള്ളപൈപ്പ്ലൈനിൽ വിള്ളൽ : ചിറയിൻകീഴിലെ മൂന്നോളം വാർഡുകളിൽ ഒരാഴ്ചയിലേറെയായ് കുടിവെള്ളമില്ല.

കുടിവെള്ളപൈപ്പ്ലൈനിൽ വിള്ളൽ : ചിറയിൻകീഴിലെ മൂന്നോളം വാർഡുകളിൽ ഒരാഴ്ചയിലേറെയായ് കുടിവെള്ളമില്ല.

കുടിവെള്ളപൈപ്പ്ലൈനിൽ വിള്ളലിനെ തുടർന്ന് ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിലെ മൂന്നോളം വാർഡുകളിൽ ഒരാഴ്ചയിലേറെയായ്
കുടിവെള്ളമില്ല.

റെയിൽവേ മേൽപ്പാലം പണി കളുടെ ആരംഭം മുതലാണ് ചിറയിൻകീഴിലെ മൂന്നോളം വാർഡുകാർ ദുരിതത്തിലായത്. സഞ്ചാര സ്വാതന്ത്ര്യം മുടങ്ങിയതിനു പുറമേ വെള്ളവും കിട്ടാത്ത അവസ്ഥയിലാണ് ഇപ്പോൾ ഇവിടുത്തെ ജനങ്ങൾ.

റെയിൽവേ ഗേറ്റിനുസമീപം മേൽപ്പാല നിർമാണം ആരംഭിച്ചതോടെയാണ് കുടിവെള്ളവും നിലച്ച അവസ്ഥയിലായത്. ചിറയിൻകീഴ് ഗ്രാമപ്പഞ്ചായത്തിലെ ശാർക്കര, പുതുക്കരി, പണ്ടകശ്ശാല വാർഡുകളിലാണ് ആഴ്ചകളായി കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്നത്.

ഇതോടെ പൂർണമായും പൈപ്പ് വെള്ളത്തെ ആശ്രയിക്കുന്ന നാനൂറോളം കുടുംബങ്ങളാണ് ദുരിതത്തിലായത്. മേൽപ്പാല നിർമാണജോലിക്കിടയിൽ പൈപ്പുപൊട്ടിയതാണ് കുടിവെള്ള വിതരണം തടസ്സപ്പെടുത്തിയത്.

ജല അതോറിറ്റി അധികൃതരെ വിവരമറിയിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. പൊട്ടിയ ഭാഗം കണ്ടെത്താൻ സാധിക്കുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം. നിലവിൽ കുടിവെള്ളത്തിനായി സമീപ വാർഡുകളാണ് ഇവിടുത്തുകാർക്ക് ആശ്രയം.

മേൽപ്പാല നിർമാണം ആരംഭിക്കുന്നതിനുമുൻപ് ജലവിതരണക്കുഴലുകൾ മാറ്റിസ്ഥാപിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ പ്രശ്നമുണ്ടാകുമായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

റെയിൽവേ മേൽപ്പാലം നിർമാണത്തിന്റെ ഭാഗമായി റെയിൽവേ ഗേറ്റടച്ചതോടെ പണ്ടകശ്ശാല, കടയ്ക്കാവൂർ, അഞ്ചുതെങ്ങ് നിവാസികൾ നിലവിൽ ഗതാഗതക്കുരുക്കിൽ നട്ടംതിരിയുകയുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES