പത്മഭൂഷൺ പ്രേംനസീറിന്റെ 34-ാം ചരമവാർഷിക ദിനമായ 2023 ജനുവരി 16- തിങ്കളാഴ്ച ചിറയിൻകീഴിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ശാർക്കര ജംഗ്ഷനിൽ നടന്നഅനുസ്മരണപരിപാടിയിൽ പ്രേംനസീറിന്റെ ചിത്രത്തിനു മുൻപിൽ ചിറയിൻകീഴ് പൗരാവലിയുടെയും അനുസ്മരണ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാവിലെ 8 മണിക്ക് പുഷ്പാർച്ചന നടത്തി. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി മുരളി, ജില്ലാ പഞ്ചായത്ത് അംഗം ആർ സുഭാഷ് , ബ്ലോക്ക് പഞ്ചായത്ത് അംഗം പി മണികണ്ഠൻ. എസ് വി അനിലാൽ. പുതുക്കരി പ്രസന്നൻ, മനോജ് ബി ഇടമന വ്യാസൻ തുടങ്ങിയവർ പങ്കെടുത്തു.

