തൊണ്ടയില്‍ മുള്ള് കുടുങ്ങി ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിയ വിദ്യാര്‍ഥിനിയുടെ നടുവ് എക്‌സ്‌റേ മെഷീന്‍ തട്ടി ഒടിഞ്ഞെന്ന ആരോപണത്തില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
ചിറയിൻകീഴ് കൂന്തള്ളൂർ മണ്ണുവിളവീട്ടിൽ ലതയുടെ മകൾ ആദിത്യയ്ക്കാണ് നടുവിന് പരിക്കേറ്റിരുന്നത്. വായിൽ മീൻമുള്ള് കുടുങ്ങിയത് ചികിത്സിക്കാൻ ആശുപത്രിയിൽ എത്തിയതായിരുന്നു ആദിത്യ. ഇ.എൻ.ടി ഡോക്ടറുടെ നിർദേശപ്രകാരമായിരുന്നു എക്‌സ്‌റേ എടുക്കുവാനായ് പോയത്.
എക്‌സ്‌റേ എടുക്കുന്നതിനിടെ മെഷീന്‍റെ ഒരു ഭാഗം ഇളകിവീണ് വിദ്യാർഥിനിയുടെ നടുവിൻറെ ഭാഗത്ത് ശക്തിയായി ഇടിക്കുകയായിരുന്നു.

