അമിതവേഗതയിലും അപകടകരമായും ഓടുന്ന കെഎസ്‌ആര്‍ടിസി ബസുകളുടെ വീഡിയോ പകര്‍ത്തി വാട്‌സ്‌ആപ്പില്‍ അയയ്ക്കാന്‍ സംവിധാനം ഒരുക്കി ഗതാഗത വകുപ്പ്.
അപകടകരമായ ഡ്രൈവിങ് ശ്രദ്ധയില്‍പെട്ടാല്‍ 91886-19380 എന്ന വാട്സാപ് നമ്പറില്‍ വിഡിയോ അയയ്ക്കാം. പരാതി ലഭിച്ചാല്‍ ആദ്യ പടിയായി ഡ്രൈവറെ ഉപദേശിക്കുകയോ ശാസിക്കുകയോ ചെയ്യും.
ഗുരുതരമായ തെറ്റാണെങ്കില്‍ കടുത്ത നടപടി എടുക്കാനുമാണ് തീരുമാനം.

