അധികാരപരിധിയില്ല സംസ്ഥാനത്ത് എത് ഭാഗത്തും കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കേസെടുക്കാം.
സ്വന്തം അധികാരപരിധിയില്‍ ഉള്‍പ്പെട്ടതല്ലെങ്കിലും സംസ്ഥാനത്ത് എത് ഭാഗത്തും കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കേസെടുക്കാം.
സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ വിളിച്ച ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഇക്കാര്യം വ്യക്തമാക്കുന്ന ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
ഇത്തരത്തില്‍ കേസെടുക്കാനുള്ള അധികാരം അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, ജോയന്റ് ആര്‍ടിഒ, ആര്‍ടിഒ എന്നീ തസ്തികകളിലുള്ളവര്‍ക്കാണ്. പുതിയ തീരുമാനം നടപ്പിലാകുന്നതോടെ ഏതുസ്ഥലത്തും ഏതുസമയത്തും യാദൃച്ഛികമായി ഗതാഗത നിയമലംഘനങ്ങള്‍ കണ്ടാല്‍ കേസെടുക്കാന്‍ കഴിയും. എന്നാല്‍ ഇവര്‍ക്ക് തങ്ങളുടെ അധികാരപരിധിക്ക് പുറത്ത് വാഹനപരിശോധന നടത്താന്‍ കഴിയില്ല. ഇരുചക്രവാഹനത്തില്‍ രണ്ടുപേരിലധികം യാത്ര ചെയ്യുക, രൂപമാറ്റം വരുത്തിയ വാഹനം ഓടിക്കുക, അലക്ഷ്യമായ ഡ്രൈവിങ്, ട്രാഫിക് സിഗ്നല്‍ ലംഘിച്ച് യാത്ര ചെയ്യുക, നിശ്ചിതരീതിയിലല്ലാത്ത നമ്ബര്‍ പ്ലേറ്റ് വെക്കുക, ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്യുക തുടങ്ങിയ കുറ്റങ്ങള്‍ക്കൊക്കെ കേസെടുക്കാം.
ഉദ്യോഗസ്ഥന്‍ മൊബൈല്‍ ഫോണില്‍ ട്രാഫിക് നിയമലംഘനത്തിന്റെ ഫോട്ടോയെടുത്ത് ഓണ്‍ലൈനില്‍ കേസ് ചാര്‍ജ് ചെയ്യുകയാണ് ചെയ്യുക. വാഹന ഉടമയ്ക്ക് ഉടന്‍ തന്നെ ഇതിന്റെ സന്ദേശം എസ്.എം.എസ്. ആയി ലഭിക്കും. ഓണ്‍ലൈനായി പിഴയും അടയ്ക്കാം. രണ്ടാഴ്ച കഴിഞ്ഞ് ഓര്‍മപ്പെടുത്തല്‍ സന്ദേശം കൂടി അയയ്ക്കും. ഒരുമാസത്തിനകം തുക അടച്ചില്ലെങ്കില്‍ കേസ് കോടതിയിലേക്ക് പോകും.

