Saturday, August 24, 2024
HomeCHIRAYINKEEZHUശാർക്കര ഉപദേശസമിതി തിരഞ്ഞെടുപ്പ് : നാലോളം അംഗങ്ങളെ അയോഗ്യരാക്കിയ നടപടിയിൽ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഐക്യവേദി താലൂക്ക്...

ശാർക്കര ഉപദേശസമിതി തിരഞ്ഞെടുപ്പ് : നാലോളം അംഗങ്ങളെ അയോഗ്യരാക്കിയ നടപടിയിൽ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഐക്യവേദി താലൂക്ക് കമ്മിറ്റി നേതൃയോഗം പ്രതിഷേധിച്ചു.

ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രം ഉപദേശക സമിതി തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനു മുൻ വർഷങ്ങളിൽ പ്രധാന ഭാരവാഹിത്വം വഹിക്കുകയും ക്ഷേത്രത്തിലെ പൊതുവായ വികസന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുകയും ചെയ്തു വന്നിരുന്ന നാലോളം അംഗങ്ങളെ അയോഗ്യരാക്കിയ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, വർക്കല ഗ്രൂപ്പ് ദേവസ്വം അസിസ്റ്റൻ്റ് കമ്മീഷണർ എന്നിവരുടെ നടപടിയിൽ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഐക്യവേദി ചിറയിൻകീഴ് താലൂക്ക് കമ്മിറ്റി നേതൃയോഗം പ്രതിഷേധിച്ചു.

കഴിഞ്ഞ ക്ഷേത്രോപദേശകസമിതിയിൽ പ്രസിഡൻ്റായിരുന്ന ശ്രീകുമാർ പെരുങ്ങുഴി, മുൻ ഭരണ സമിതികളിൽ സെക്രട്ടറി, പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്ന അജയകുമാർ, ഡോ.ബി.സീരപാണി, അഡ്വ.എസ്.സുരേന്ദ്രൻ എന്നിവരെയാണു തിരഞ്ഞെടുപ്പിനു ഒരു ദിവസം മാത്രം ബാക്കി നിൽക്കേ യാതൊരു നീതീകരണവുമില്ലാതെ ഭക്തജന പട്ടികയിൽ നിന്നും നീക്കം ചെയ്തിട്ടുള്ളത്.

ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുടെ നടപടി തീർത്തും വിചിത്രവും സംശയാസ്പദവുമാണെന്നു നേതൃയോഗം വിലയിരുത്തി. പുറത്തു നിന്നുള്ള ചിലരുടെ ഒത്താശയോടെ ക്ഷേത്രം അധികൃതർ നടത്തുന്ന നിയമവിരുദ്ധ നടപടികൾക്കെതിരെ മുഖ്യമന്ത്രി, ദേവസ്വം മന്ത്രി, ദേവസ്വം ബോർഡ് പ്രസിഡൻ്റ് എന്നിവർക്കു പരാതി നൽകാനും ക്ഷേത്രം എഓ അടക്കമുള്ളവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

ഐക്യവേദി ചെയർമാൻ അജി.എസ്ആർഎമ്മിൻ്റെ അധ്യക്ഷതയിൽ ജനറൽ കൺവീനർ ശ്രീകുമാർ പെരുങ്ങുഴി വിശദീകരണം നടത്തി. ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ പ്രസിഡൻ്റ് സി.വിഷ്ണുഭക്തൻ യോഗം ഉദ്ഘാടനം ചെയ്തു. യോഗം കൗൺസിലർ ഡി.വിപിൻരാജ്, യൂണിയൻ വൈസ് പ്രസിഡൻ്റ് പ്രദീപ് സഭവിള, എസ്എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ.ബി.സീരപാണി,ഡയറക്ടർ അഴൂർ ബിജു, എസ്എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങളായ ബൈജു തോന്നയ്ക്കൽ, സി. കൃത്തിദാസ്, ഡി. ചിത്രാംഗദൻ, ഡോ.ജയലാൽ, എസ്.സുന്ദരേശൻ, ഐക്യവേദി ഭാരവാഹികളായ കൂട്ടിക്കട രാജേഷ്, സുനിൽ വിളബ് ഭാഗം, ശിവകുമാർ വർക്കല, സുരേഷ് തിട്ടയിൽ, വനിതാ സംഘം യൂണിയൻ ഭാരവാഹികളായ ലതിക പ്രകാശ്, ഷീല സോമൻ, ഉദയകുമാരി, രമണി ടീച്ചർ വക്കം, യൂത്ത് മൂവ്മെൻ്റ് യൂണിയൻ കൺവീനർ പ്രിയദർശൻ, യൂണിയൻ കൗൺസിലർമാരായ സജി വക്കം, അജീഷ് കടയ്ക്കാവൂർ , കീഴാറ്റിങ്ങൽ, ഉണ്ണിക്കൃഷ്ണൻ ഗോപിക എന്നിവർ സംസാരിച്ചു.

നാളെ(ബുധൻ) രാവിലെ 10 നു ക്ഷേത്രം ഓഡിറ്റോറിയത്തിൽ വച്ചു പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES