Sunday, September 1, 2024
HomeANCHUTHENGUറെസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നാട്ടുകാർ രംഗത്തിറങ്ങി : നെടുങ്ങണ്ട - പൊന്നുംതുരുത്ത് റോഡ് പാഴ്ച്ചെടികൾ നീക്കം...

റെസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നാട്ടുകാർ രംഗത്തിറങ്ങി : നെടുങ്ങണ്ട – പൊന്നുംതുരുത്ത് റോഡ് പാഴ്ച്ചെടികൾ നീക്കം ചെയ്ത് സഞ്ചാരയോഗ്യമാക്കി.

ഗ്രാമ പഞ്ചായത്തും ജന പ്രതിനിധികളും നോക്കുത്തികളായപ്പോൾ നാട്ടുകാർ രംഗത്തിറങ്ങി, നെടുങ്ങണ്ട – പൊന്നുംതുരുത്ത് റോഡ് പാഴ്ച്ചെടികൾ നീക്കം ചെയ്ത് സഞ്ചാരയോഗ്യമാക്കി.

ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായ് നെടുങ്ങണ്ട – പൊന്നുംതുരുത്ത് റോഡാണ് അധികൃതർ തിരിഞ്ഞുനോക്കാത്തതിനെ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ശുചീകരിച്ചത്.

പൊന്നുംതുരുത്തിലേക്ക് വിദേശികൾ ഉൾപ്പെടെയുള്ള നിരവധി ടൂറിസ്റ്റ്കൾ കടന്നുപോകുന്ന പ്രധാന റോഡിൽ
പാഴ്ചെടികൾ വളർന്ന് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായ് കാൽനട യാത്രപോലും ദുസ്സഹമായ സാഹചര്യത്തിൽ, നെടുങ്ങണ്ട അരിയിട്ടകുന്ന് റോഡ് നെടുങ്ങണ്ട റസിഡന്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് നാട്ടുകാർ റംഗത്തിറങ്ങി ശുചീകരിച്ചത്.

പ്രദേശത്തെ റോഡുകളിലും പാഴ്ചെടികൾ വളർന്നു പന്തലിച്ചതോടെ മേഖല കേന്ദ്രീകരിച്ച് ഉഗ്രവിഷമുള്ള ഇഴജന്തുക്കളും, തെരുവ്നായ ശല്യവും ക്രമതീതമായി വർദ്ധിച്ചിരുന്നു.

ഇതിന് പരിഹാരം കാണുവാൻ പ്രദേശം ശുചീകരിച്ച്, വഴിവിളക്കുകൾ പുനസ്ഥാപിക്കണമെന്ന ആവിശ്യവുമായി വാർഡ് മെമ്പർ ഉൾപ്പെടെയുള്ളവരെ നിരവധി തവണ നാട്ടുകാർ സമീപിച്ചെങ്കിലും നടപടി ഉണ്ടായിരുന്നില്ല. ഇതേതുടർന്നാണ് നാട്ടുകാർ തന്നെ ഒറ്റക്കെട്ടായ് റംഗത്തിറങ്ങേണ്ടി വന്നത്.

ഇനി വഴിവിളക്കുകൾ പുനസ്ഥാപിച്ച് പ്രദേശവാസികൾക്ക് സുരക്ഷിതയാത്രയ്ക്കുള്ള നടപടി സ്വീകരിക്കുവാനെങ്കിലും ഗ്രാമ പഞ്ചായത്ത് അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ അപേക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES