അഞ്ചുതെങ്ങ് മൂലയിൽതോട്ടം ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്ര തൈപൂയ കാവടി മഹോത്സവത്തോട് അനുബന്ധിച്ചുള്ള കാവടി ഘോഷയാത്ര ഇന്ന്.
ഇന്ന് വൈകിട്ട് 3:30 ന് കപാലീശ്വരം ശിവക്ഷേത്രത്തിൽ നിന്നും ആരംഭിയ്ക്കുന്ന കാവടി ഘോഷയാത്ര പോളയ്ക്കൽ, അയ്യപ്പൻതോട്ടം, കായിക്കര, ഉടവിളാകം, മൂലയിൽ തോട്ടം വഴി കോവിൽ തോട്ടം, ഒന്നാം പാലം ഗുരുസന്നിധിയിൽ എത്തി അവിടെ നിന്നും തിരിച്ച് മുലയിൽ തോട്ടം ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരുന്നു.
രഥം, പൂക്കാവടി, തെയ്യം, കോലാട്ടം, പഞ്ചാബിന്യത്തം, വിളക്കാട്ടം, ശിങ്കാരിമേളങ്ങൾ, തംബോലകൾ, ബാന്റ്മേളം, നാസിക്ക് ഡോൾ, മലബാർ തെയ്യം, പുലികളി, ഫ്ളോട്ടകൾ, താലപ്പൊലികൾ, രഥക്കാവടി, പറവക്കാവടി, സൂര്യക്കാവടി, പാൽക്കാവടി, വേൽക്കാവടി, പിലിക്കാവടി എന്നിവയുടെ അകമ്പടിയോടെയാണ് കാവടി ഘോഷയാത്ര.
ഫെബ്രുവരി 1 മുതൽ 6 വരെയാണ് തൈപൂയ കാവടി മഹോത്സവം.

