Wednesday, August 28, 2024
HomeKERALAപാമ്പന്‍ പാലം ഇനി ചരിത്രസ്‌മാരകം : ട്രെയിന്‍ ഗതാഗതം അവസാനിപ്പിച്ചു.

പാമ്പന്‍ പാലം ഇനി ചരിത്രസ്‌മാരകം : ട്രെയിന്‍ ഗതാഗതം അവസാനിപ്പിച്ചു.

പാമ്പന്‍ ദ്വിപീനെയും രാമേശ്വരത്തെയും വന്‍കരയുമായി ബന്ധിപ്പിച്ചു കൊണ്ട് 1914 ല്‍ അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍മിച്ച പാമ്പന്‍ പാലം ഇനി ചരിത്രസ്‌മാരകം.

ഇതിലൂടെയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തിവെക്കുന്നതായി ദക്ഷിണ റെയില്‍വെ അറിയിച്ചു. രാമേശ്വരത്തെക്കുള്ള ട്രെയിന്‍ ഗതാഗതം ഇനി പുതിയ പാലത്തിന്റെ പണി പൂര്‍ത്തിയാക്കിയ ശേഷം പുനസ്ഥാപിക്കും.

പാമ്പന്‍ പാലത്തിലൂടെയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തികൊണ്ടുള്ള ഉത്തരവ് വെള്ളിയാഴ്ചയാണ് റെയില്‍വെ ഇറക്കിയത്. പുതിയ പാലം വരുന്നത് വരെ രാമേശ്വരത്തേക്കുള്ള ട്രെയിനുകള്‍ മണ്ഡപം സ്റ്റേഷനില്‍ സര്‍വീസ് അവസാനിപ്പിക്കും. 1988 ല്‍ റോഡുപാലം വരുന്നത് വരെ രാമേശ്വരത്തുള്ളവര്‍ക്ക് വന്‍കരയുമായി ബന്ധപ്പെടുനുള്ള ഏക മാര്‍ഗം പാമ്പന്‍ പാലമായിരുന്നു.

1964-ല്‍ ഉണ്ടായ കൊടുങ്കാറ്റില്‍ പാമ്പന്‍ പാലത്തിന് മുകളിലൂടെ ആഞ്ഞടിച്ച തിരമാലയില്‍പെട്ട് പാസഞ്ചര്‍ ട്രെയില്‍ മറിഞ്ഞ് കടലില്‍ വീണ് 115 യാത്രക്കാര്‍ മരിച്ചിരുന്നു.

അന്ന് തകര്‍ന്ന് റെയിവെ സ്റ്റേഷന്റെയും പാളത്തിന്റെയും അവശിഷ്ടങ്ങള്‍ ഇന്നും ധനുഷ്‌കോടിയിലുണ്ട്. പാലത്തില്‍ ഇനിയും അറ്റകുറ്റപ്പണി അസാധ്യമായതിനെ തുടര്‍ന്നാണ് പുതിയ പാലം നിര്‍മിക്കാന്‍ തീരുമാനിച്ചത്. പുതിയ പാലത്തിന്റെ നിര്‍മാണം ജൂലായിയോടെ പൂർത്തിയാക്കുമെന്നാണ് സൂചന.

ചരക്ക് കപ്പലുകള്‍ക്ക് പോകാനായി പാലത്തിന്റെ നടുഭാഗം വാതില്‍ തുറക്കുന്നതിനാല്‍ വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ് പാലം എന്നാണ് വിളിക്കുന്നത്. അന്നത്തെ എന്‍ജിനിയറിങ് വൈദഗ്‌ധ്യത്തിന്റെ നേര്‍കാഴ്ചകൂടിയാണ് പാമ്പൻ പാലം. 2.066 കിലോമീറ്റര്‍ നീളമുള്ള പഴയ റെയില്‍പാലം കാണികള്‍ക്ക് ഇന്നും ഒരു വിസ്‌മയമാണ്. പുതിയ പാലം വരുന്നതോടെ പഴയപാലത്തിന്റെ ഭാഗങ്ങള്‍ പാമ്പന്‍ റെയില്‍വെ സ്റ്റേഷനില്‍ ചരിത്രസ്‌മാരകമായി പ്രദര്‍ശിപ്പിക്കും.

ചുഴലിക്കാറ്റില്‍ നശിച്ചുപോയ രാമേശ്വരം-ധനുഷ്കോടി പാതയും റെയില്‍വെസ്റ്റേഷനും പുനര്‍നിര്‍മിക്കുന്നതിന് റെയില്‍വെ ബജറ്റില്‍ 385 കോടിയാണ് കേന്ദ്രസർക്കാർ നീക്കിവെച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES