Thursday, August 29, 2024
HomeANCHUTHENGUനാവായിക്കുളം താഴെ വെട്ടിയാറ ശ്രീ ആണ്ടു മൂല അപ്പുപ്പൻ കാവ് ക്ഷേത്ര മഹോത്സവം : സാംസ്കാരിക...

നാവായിക്കുളം താഴെ വെട്ടിയാറ ശ്രീ ആണ്ടു മൂല അപ്പുപ്പൻ കാവ് ക്ഷേത്ര മഹോത്സവം : സാംസ്കാരിക സമ്മേളനവും ചികിത്സാ ധനസഹായ വിതരണവും സംഘടിപ്പിച്ചു.

നാവായിക്കുളം താഴെ വെട്ടിയാറ ശ്രീ ആണ്ടു മൂല അപ്പുപ്പൻ കാവ് ക്ഷേത്ര ഉത്സവത്തിൻ്റെ ഭാഗമായി പാലം ഫ്രണ്ട്സിൻ്റെ ആഭിമുഖ്യത്തിൽ സാംസ്കാരിക സമ്മേളനവും ചികിത്സ ധന സഹായ വിതരണവും കാർഷിക വിത്ത് വിതരണവും നടന്നു. തുടർച്ചയായ ഏഴാം വർഷമാണ് സൗഹൃദ കൂട്ടായ്മയായ പാലം ഫ്രണ്ട്‌സ് ചികിത്സ ധന സഹായവും സാംസ്കാരിക സമ്മേളനവും സംഘടിപ്പിക്കുന്നത്.


പ്രശസ്ത കവി ബാബു പാക്കനാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചികിത്സ സഹായ വിതരണം പ്രസിദ്ധ സിനിമ താരം ദീപു നാവായിക്കുളം നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന സൗജന്യ കാർഷിക വിത്ത് വിതരണം ഇരുപത്തിയെട്ടാംമൈൽ വാർഡ് മെമ്പർ പൈവേലിക്കോണം ബിജു നിർവ്വഹിച്ചു. പ്രശസ്ത കവിയും നാവായിക്കുളം മലയാളവേദി പ്രസിഡൻ്റും ആയ ശ്രീ.ഓരനല്ലൂർ ബാബു .വയർമാൻ അസോസിയേഷൻ ജില്ല ഓർഗനൈസിംഗ് സെക്രട്ടറി മുരളീധരക്കുറുപ്പ് എന്നിവർ ആശംസകൾ അർപ്പിച്ചു.

പാലം ഫ്രണ്ട്സ് ഭാരവാഹികൾ ആയ അനിൽകുമാർ (തമ്പി) ഷൈജു. എസ്സ്,
രഞ്ജിത്ത്. ആർ. ബി നജീം.എസ്സ്, മഹേഷ്‌. എം, ബൈജു. ബി , സുജിത്ത്. എസ്സ് അജീഷ്. എ, ബൈജു എസ്സ് , ,ദിനേശ്ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളായ സുനിൽ. എസ്സ്, സുനിൽകുമാർ ജി.വിനോദ് ആർ, എന്നിവർ പങ്കെടുത്തു.പാലം ഫ്രണ്ട്‌സ് സെക്രട്ടറി അനിൽകുമാർ കൃതജ്ഞത രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES