Sunday, September 8, 2024
HomeAATINGALമുദാക്കൽ കല്ലിൻമൂട് വാർഡ് കുടുംബശ്രീ എഡിഎസ് വാർഷികാഘോഷ പരിപാടികൾക്ക് തുടക്കമായി.

മുദാക്കൽ കല്ലിൻമൂട് വാർഡ് കുടുംബശ്രീ എഡിഎസ് വാർഷികാഘോഷ പരിപാടികൾക്ക് തുടക്കമായി.

മുദാക്കൽ പഞ്ചായത്ത് കല്ലിൻമൂട് വാർഡ് കുടുംബശ്രീ എഡിഎസ് വാർഷികം നിറവ് 2023 ചെമ്പൂര് കമ്മ്യൂണിറ്റി ഹാളിൽ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ചന്ദ്രബാബു ഉദ്ഘാടനം നിർവഹിച്ചു.

വാർഡ് മെമ്പർ പൂവണത്തുംമൂട് മണികണ്ഠൻ അധ്യക്ഷത വഹിച്ച യോഗത്തിൽ തോന്നക്കൽ മണികണ്ഠൻ മുഖ്യാഥിതിയായി, കവിയത്രി ബദരി പുനലൂർ, വൈസ് പ്രസിഡന്റ് ശ്രീജ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ദീപാറാണി, വാർഡ് മെമ്പറുമാരായ മനോജ്, പൂവണത്തും മൂട് ബിജു, ഷൈനി, ബിജു .റ്റി, വ്യാപാരി വ്യവസായി ഏകോപന സമിതി മേഖലാ പ്രസിഡന്റ് സജു , കുടുംബശ്രീ CDS ചെയർപേഴ്സൺ പ്രേമലത, വാർഡ് CDS രമ്യ , സിന്ധു , കുടുംബശ്രീഭാരവാഹികൾ വാർഡു സമിതി അംഗങ്ങൾ, ഹരിതകർമ്മസേന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

2022 – 2023 ലെ മികച കുടുംബശ്രീയായി ദേവികൃപ കുടുംബശ്രീയേയും, രണ്ടാം സ്ഥാനത്ത് ബിസ്മി കുടുംബശ്രീയും, മൂന്നാം സ്ഥാനത്ത് പത്മ സരോവരം കുടുംബശ്രീയും തിരത്തെടുക്കപ്പെട്ടു. യോഗത്തിൽ സമൂഹത്തിലെ വിവിധ മേഖലയിലെ വിജയികളെ ചടങ്ങിൽ ആദരിച്ചു.കുടുംബശ്രീ അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ചവിവിധ കലാപരിപാടികൾ, മത്സരങ്ങൾ , അനുമോദനങ്ങൾ,സെമിനാർ, തുടങ്ങിയവയും വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

കുടുംബശ്രീകളുടേയും എ ഡി എസിന്റെയും റിപ്പോർട്ടവതരണത്തോട് കൂടി വാർഷികം സമാപിച്ചു. സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഉദ്ഘാടനം ചെയ്തു. മുഴുവൻ കുടുംബശ്രീകളേയും യോഗത്തിൽ ആദരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES