Tuesday, September 3, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് മുസ്ലിം പള്ളിക്ക് സമീപം ബൈക്ക് അപകടം യുവാക്കൾക്ക് ഗുരുതര പരുക്ക്.

അഞ്ചുതെങ്ങ് മുസ്ലിം പള്ളിക്ക് സമീപം ബൈക്ക് അപകടം യുവാക്കൾക്ക് ഗുരുതര പരുക്ക്.

അഞ്ചുതെങ്ങ് മുസ്ലിം പള്ളിക്ക് സമീപമുണ്ടായ ബൈക്ക് അപകടത്തിൽ യുവാക്കൾക്ക് പരുക്ക്.

വർക്കല ഭാഗത്തു നിന്നും കടയ്ക്കാവൂറിലേക്ക് പോയ ലേക്ക് താഹിർ റ്റി ആർ എന്ന ആളുടെ ഉടമസ്ഥതയിലുള്ള KL16 X1728 എന്ന രജിസ്ട്രേഷൻ നമ്പറിലെ പൾസർ RS200 ബൈക്കാണ് അപകടത്തിൽപ്പെട്ടത്.

അഞ്ചുതെങ്ങ് മുസ്ലിം പള്ളിയ്ക്ക് സമീപം വൃദ്ധൻ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കവേയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ബൈക്കിൽ സഞ്ചരിച്ച് യുവാക്കൾക്ക് ഗുരുതരമായ് പരുക്ക് സംഭവിച്ചതായാണ് സൂചന.

ഉടൻ തന്നെ യുവാക്കളെ ആംബുലൻസിൽ ചിറയിൻകീഴ് ആശുപത്രിയിലേക്ക് മാറ്റി, പരുക്ക് പറ്റിയവരെ തിരിച്ചറിഞ്ഞിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES