Tuesday, September 3, 2024
HomeANCHUTHENGUമുതലപ്പൊഴി ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.

മുതലപ്പൊഴി ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.

ആശാസ്ത്രീയ നിർമ്മാണത്തെതുടർന്ന് മത്സ്യബന്ധനത്തിനിടെ അപകടമരണങ്ങൾ തുടർക്കഥയാകുന്ന അഞ്ചുതെങ്ങ് മുതലപ്പൊഴിൽ ശാശ്വത പരിഹാരം കാണണമെന്ന ആവിശ്യം മുൻനിർത്തി മുതലപ്പൊഴി ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.

ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി – മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികൾ, സാമുദായിക പ്രതിനിധികൾ, മത്സ്യത്തൊഴിലാളി പ്രതിനിധികൾ, സാമൂഹ്യ-സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് മുതലപ്പൊഴി ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു ചെയർമാനാക്കി രൂപം നൽകിയ ആക്ഷൻ കോൺസിലിൽ,
ജനറൽ കൺവീനർ അൽഫോൺസ് (KSMTF താലൂക്ക് സെക്രട്ടറി)
കൺവീനർ, ആൻ്റോ ഏലിയാസ് (KSMTF സംസ്ഥാന സെക്രട്ടറി) തുടങ്ങിയവരെയും.

രക്ഷധികാരികളായി ഫാദർ സന്തോഷ്‌ (അഞ്ചുതെങ്ങ് ഇടവക), ഫാദർ ജസ്റ്റിൻ ജൂഡ് (മാമ്പള്ളി ഇടവക), ഫാദർ മാൻവിൻ സൂസെ (ചമ്പാവ് ഇടവക വികാരി), ഫാദർ ബീഡ് മനോജ്‌ (പൂത്തുറ ഇടവക), ഫാദർ ഷിൻ (സ്നേഹാരം സെന്റർ)സിസ്റ്റർ തെറമ്മ പ്രായിക്കളം (MMS) സിസ്റ്റർ ഷേർലി (MMS) തുടങ്ങിയവരെയും.

യേശുദാസ് സ്റ്റീഫൻ (UDF) അഞ്ചുതെങ്ങ് സജൻ (BJP) ജൂഡ് ജോർജ്ജ്‌ (UDF) ആർ ജറാൾഡ് (CPM) ഷിബു വൈറ്റസ്, ആന്റണി, ഷാലു ഫ്രാൻസിസ് (KSMTF), വിപിൻ (മാമ്പള്ളി ഇടവക കമ്മിറ്റി), ആൻ്റണി (അഞ്ചുതെങ്ങ് ഇടവക കമ്മിറ്റി) യേശുദാസൻ (ക്സമറ്റഫ് താലൂക്ക് പ്രഡിഡന്റ്), വല്ലേരിയാൻ ഐസക് (KSMTF ജില്ലാ പ്രസിഡെൻ്റ്) തുടങ്ങിയവരെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായും, കൂടാതെ, ലീഗൽ കോർഡിനേറ്ററായി അഡ്വ : ജോൺ ജോസഫ്നേയും തിരഞ്ഞെടുത്തു.

മുതലപ്പൊഴി ആക്ഷൻ കൗൺസിലിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ നിശ്ചയിക്കുന്നതിനായി നാളെ (സെപ്റ്റംബർ രണ്ടിന്) വൈകുന്നേരം 5 മണിക്ക് അഞ്ചുതെങ്ങ് ഫാദർ തോമസ് കോച്ചേരി മെമ്മോറിയൽ ലൈബ്രറി ഹാളിൽവച്ച് ആലോചനാ യോഗം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES