Thursday, September 5, 2024
HomeANCHUTHENGUമണിക്കൂറുകളുടെ വെത്യാസത്തിൽ മുതലപ്പൊഴിയിൽ അഞ്ച് അപകടം : അഞ്ചുപേർക്ക് പരുക്ക്.

മണിക്കൂറുകളുടെ വെത്യാസത്തിൽ മുതലപ്പൊഴിയിൽ അഞ്ച് അപകടം : അഞ്ചുപേർക്ക് പരുക്ക്.

അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മണിക്കൂറുകളുടെ വെത്യാസത്തിൽ അഞ്ചോളം അപകടങ്ങൾ. മത്സ്യബന്ധന വള്ളങ്ങൾ മത്സ്യബന്ധനം കഴിഞ്ഞു മടങ്ങിവരെവേ ശക്തമായ തിരയിൽപ്പെട്ടാണ് അപകടം സംഭവിച്ചത്.

അപകടത്തിൽ പരുക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സതേടി. വള്ളങ്ങൾക്ക് ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടായത്. അപകടത്തിൽപ്പെട്ട് കടലിലേക്ക് ഒഴുകിപ്പോയ വള്ളങ്ങൾ കരയ്ക്ക് എത്തിക്കുവാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.

അഞ്ച് മണിയോടെ, സെന്റ് ആൻഡ്രൂസ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഫാത്തിമ മാതാ വള്ളം അപകടത്തിൽപ്പെടുമ്പോൾ ആന്റണി, വർഗ്ഗീസ്, പീറ്റർ തുടങ്ങിയമൂന്ന് മത്സ്യത്തൊഴിലാളികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ഇതിൽ പീറ്റർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

മറൈൻ എൻഫോഴ്സ്മെന്റിന്റെ വള്ളം 5:30 നാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെടുമ്പോൾ വള്ളത്തിൽ, സുരക്ഷാ ഗാർഡ്കളായ ക്രിസ്റ്റി, ജഗൻ, സജു ആൻ്റണി, അജൻ, ജോസ് എന്നിവരാണ് ഉണ്ടായിരുന്നത്.

തുടർന്ന്, പെരുമാതുറ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള യാസിൻ എന്ന വള്ളം 5:50 ഓടെ അപകടത്തിൽപ്പെട്ടു. ഇതിൽ ജാഫർ, നസീബ്, ഷാഫി തുടങ്ങിയ മൂന്നോളം തൊഴിലാളികൾ ഉണ്ടായിരുന്നു. വെട്ടൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെ.എം കാസിം എന്നവള്ളം 5:25 ഓടെയാണ് അപകടത്തിൽപ്പെട്ടത്, അപകടത്തിൽപ്പെടുമ്പോൾ വള്ളത്തിൽ അൽ അമീൻ, മുഹമ്മദ്‌, നജീബ് എന്നീ മൂന്ന് മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്.

3:30 ഓടെ ജെറുസലേം എന്ന വള്ളം അപകടത്തിൽപ്പെട്ട ശേഷമാണ് തുടച്ചായായ അപകടങ്ങൾ ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES