കേരളാ സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും, കേന്ദ്ര സർക്കാരിന്റെ ക്ഷേമ പദ്ധതികൾ കേരളത്തിൽ അട്ടിമറിക്കുന്നതിനുമെതിരെ, ബിജെപി ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് ഹരി ജി ശാർക്കര നയിച്ച പദയാത്ര മണ്ഡലത്തിലെ ഗാന്ധി സ്മാരകത്തിൽ നിന്നാരംഭിച്ച് വൈകിട്ട് ആറ് മണിക്ക് ചിറയിൻകീഴ് ശാർക്കര ജംഗ്ഷനിൽ അവസാനിച്ചു.
പദയാത്രാ സമാപന സമ്മേളനം ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷ് ഉത്ഘാടനം ചെയ്തു. പിണറായി സർക്കാരിന്റെ ജനവഞ്ചനക്കെതിരെയും, കെ റെയിലിലൂടെ ലക്ഷ്യമിട്ടതു വൻ അഴിമതി ആയിരുന്നെന്നും, കടമെടുത്തു കേരളത്തെ ശ്രീലങ്കയുടെയും പാകിസ്ഥാനിന്റെയും അവസ്ഥയിക്ക് എത്തിക്കുകയാണന്നും, കഷ്ടപ്പെട്ട് പഠിച്ചിറങ്ങുന്ന യുവജനത്തിന് തൊഴിൽ നിഷേധിക്കുകയും, പാർട്ടി കൊടി പിടിക്കുന്ന സഖാക്കൾക്കും ബന്ധുക്കൾക്കും പിൻവാതി നിയമനം നടത്തുമ്പോൾ കേന്ദ്രത്തിലെ മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ യുവജനങ്ങൾക്ക് ഇതുവരെ രണ്ട് ലക്ഷം പേർക്ക് നേരിട്ട് സർക്കാർ ജോലി നൽകിയെന്നും, ഭാരതത്തെ ലോക ശക്തിയാക്കുകയും, മറ്റ് രാജ്യങ്ങൾ കോവിഡ് മൂലം സാമ്പത്തികമായി കൂപ്പുകുത്തിയപ്പോൾ ഭാരതത്തെ സാമ്പത്തിക ശക്തിയാക്കാൻ മോദി സർക്കാരിനായി എന്നും അദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
കേരളത്തിന് ഇതുവരെയും നൽകിയ കേന്ദ്ര സഹായങ്ങളെക്കുറിച്ചും, കേരളത്തിൽ കൊണ്ടുവന്ന വികസ പദ്ധതിളെക്കുറിച്ചും ജനക്കൂട്ടത്തിന് മുമ്പിൽ അക്കമിട്ട് വിവരിച്ചു. ചിറയിൻകീഴ് റയിൽവേ സ്റ്റേഷനെ ഭാരത് മാല പദ്ധതിയിൽ കേന്ദ്രം ഉൾപ്പെടുത്തിയ വിവരവും അദ്ദേഹം അറിയിച്ചു. അഴിമതിയും ധൂർത്തും സ്വജന പക്ഷപാതവും കൊണ്ട് പൊറുതി മുട്ടിയ ജനങ്ങളുടെ പ്രതിഷേധത്തിന് മുമ്പിൽ ഭയന്നോടുന്ന മുഖ്യമന്ത്രിയെ ആണ് നമ്മളിന്ന് കാണുന്നതെന്നും അദേഹം തുറന്നടിച്ചു. പ്രസ്തുത പരിപാടിയിൽ ചിറയിൻകീഴ് മണ്ഡലം ജനറൽ സെക്രട്ടറി സന്തോഷ് മേടയിൽ അദ്ധ്യക്ഷത വഹിച്ച വേദിയിൽ അഭിജിത് ഗാന്ധി സ്മാരകം സ്വാഗതം പറഞ്ഞു. കടക്കാവൂർ മണ്ഡലം പ്രസിഡന്റ് പൂവണത്തുംമൂട് ബിജു, സെക്രട്ടറി അനീഷ് പി, ജില്ലാ ട്രഷറർ ബാലമുരളി, സംസ്ഥാന സമിതി അംഗം ഭുവനചന്ദ്രൻ നായർ, കർഷക മോർച്ച മണമ്പൂർ ദിലീപ്, ഐടി സെൽ കൺവീനർ നന്ദു പാപ്പനംകോട്, വികാസ് വി നായർ, അഴൂർ പഞ്ചായത്ത് സമിതി പ്രസിഡന്റ് സന്തോഷ്, റെനിത, സുഗുണൻ, ഉണ്ണികൃഷ്ണൻ, അനിൽകുമാർ, പ്രധീഷ് മംഗലപുരം, രമേശൻ മുല്ലശേരി, വിനയചന്ദ്രൻ, അനിതകുമാരി, മോതി, രേവതി, അംജിത്, രാജേന്ദ്രൻ, വിജയകുമാർ തുടങ്ങിയവരും വൻ പ്രവർത്തക നിരയും സന്നിഹിതരായിരുന്നു.

