അഞ്ചുതെങ്ങ് ശ്രീ ജ്ഞാനേശ്വര ക്ഷേത്രം (പുത്തൻനട) മകം മഹോത്സവത്തിന് തൃക്കൊടിയേറി.
ചരിത്രപ്രസിദ്ധവും വിശ്വഗുരു ശ്രീ നാരായണ ഗുരുദേവൻ പ്രതിഷ്ടാ കർമ്മം നിർവഹിച്ച അഞ്ചുതെങ്ങ് ശ്രീ ജ്ഞാനേശ്വര ക്ഷേത്രത്തിലെ മകം മഹോത്സവത്തിനാണ് തുടക്കമായത്. ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ ഡോ ടി എസ്സ് വിനീത് ഭട്ടിന്റെ മുഖ്യ-കാർമ്മികത്വത്തിലായിരുന്നു തൃക്കൊടിയേറ്റ് ചടങ്ങുകൾ.
ഉത്സവം ആരംഭിച്ച് മാർച്ച് 5 ഞായറാഴ്ച രാത്രി 10.00 മണിയ്ക്ക് പള്ളി, വേട്ട മാർച്ച് 7 ചൊവ്വ വെളുപ്പിന് 3.00 മണിയ്ക്ക് അഞ്ചുതെങ്ങ് കടലിൽ ഭഗവാന്റെ തിരു : ആറാട്ടോടെ തൃക്കൊടി ഇറക്കി ഉത്സവത്തിന് സമാപനം കുറിക്കും.
ഉത്സവത്തോടനുബന്ധിച്ച് ശ്രീകോവിൽ നവീകരണപ്രവർത്തനങ്ങളും വിശേഷാൽ കലശവും, പൂജാദികർമ്മങ്ങൾ, പുഷ്പാഭിഷേകം, ഗുരുപൂജ, സോപാനസംഗീതം, ഭഗവതിപാരായണം, ഉത്സവപൊങ്കാല, നാഗരൂട്ട് എന്നിവ ഉൾപ്പെടെ 2023 ഫെബ്രുവരി 24 വെള്ളി (11983 കുംഭം 12) മുതൽ മാർച്ച് 7 (11983 കുംഭം 23) വരെയുള്ള 11 ദിവസമാണ് മകം – മഹോത്സവം.
മഹോത്സവ നടത്തിപ്പിലേക്കായ് എല്ലാ നാട്ടുകാരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് ചന്ദ്രബാബു അഭ്യർത്ഥിച്ചു.

