Monday, August 26, 2024
HomeANCHUTHENGUമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ് : അഞ്ചുതെങ്ങിലെ കോൺഗ്രസ്സ് നേതാവിനെതിരെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ് : അഞ്ചുതെങ്ങിലെ കോൺഗ്രസ്സ് നേതാവിനെതിരെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു രംഗത്ത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിൽ ആരോപണ വിധേയനായ അഞ്ചുതെങ്ങിലെ കോൺഗ്രസ്സ് നേതാവിനെതിരെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു രംഗത്തുവന്നു.

“സാധാരണക്കാർക്ക് ആശ്വാസമാകുന്ന തരത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഉപയോഗപ്പെടുന്നതിന് പകരം, അഞ്ചുതെങ്ങിലെ കോൺഗ്രസ് പാർട്ടിയുടെ പ്രമുഖ നേതാവായ ബ്രീസ് ലാൽ വ്യാജ രേഖകൾ ചമച്ചുകൊണ്ട് സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനർഹമായി ആനുകൂല്യങ്ങൾ വാങ്ങി നൽകുന്ന തരത്തിലുള്ള ഇടപെടലാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

അനർഹരായ നിരവധി പേർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള
ഒരു ലക്ഷം രൂപ മുതൽ അമ്പതിനായിരം വരെയുള്ള സഹായ ധനം കോൺഗ്രസ് നേതാവായ ബ്രീസ് ലാലിന്റെ ഇടപെടൽ കൊണ്ട് നേടിയെടുക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലെ കണ്ടെത്തലിലാണ് തട്ടിപ്പുകൾ പുറത്ത് വന്നതെന്നും അദ്ദേഹം പറയുന്നു.

സർക്കാർ സംവിധാനങ്ങളെ കബളിപ്പിക്കും തരത്തിൽ വ്യാജ രേഖകൾ ചമച്ചുകൊണ്ട് അനർഹർക്ക് ആനുകൂല്യം വാങ്ങി നൽകുവാൻ ശ്രമിച്ച കോൺഗ്രസ് നേതാവ് വ്യാജ രേഖകൾ വിരുതനാണെന്നും, വ്യാജ രേഖകൾ ചമയ്ക്കുന്നത് കോൺഗ്രസ് നേതാവ് ബ്രീസ് ലാലിന്റെ ഹോബിയാണെന്നും അദ്ദേഹം പ്രമുഖ ദൃശ്യമാധ്യമത്തിനു നൽകിയ ആഭിമുഖത്തിൽ പറഞ്ഞു.

ഒരേ ഫോൺ നമ്പറിൽ പത്തിൽ അധികം അപേക്ഷകൾ പലരുടെ പേരിൽ നൽകിയതായും, അനർഹർക്ക് അനുകൂല്യം ലഭിയ്ക്കുമ്പോൾ അവരിൽ നിന്ന് കമ്മീഷൻ ഇനത്തിൽ വിഹിതം കൈപ്പറ്റുമെന്നും അദ്ദേഹം ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES