Wednesday, August 21, 2024
HomeCHIRAYINKEEZHUതെങ്ങുംവിള ഭഗവതി ക്ഷേത്ര ഉത്സവത്തിന് സമാപനമായി.

തെങ്ങുംവിള ഭഗവതി ക്ഷേത്ര ഉത്സവത്തിന് സമാപനമായി.

മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവം സമാപിച്ചു. ഉത്സവത്തിന്റെ ഭാഗമായി ഗരുഢൻതൂക്കവും കുത്തിയോട്ടവും നടന്നു.കുത്തിയോട്ട വഴിപാടിൽ നാല്‌കുട്ടികൾ പങ്കെടുത്തു. 350 ദേവി ഭക്തർ വില്ലിൽ തൂങ്ങി ദേവിക്ക് സ്വയം സമർപ്പിച്ചു. രാവിലെ 9ന് എഴുന്നള്ളത് ഘോഷയാത്ര ആരംഭിച്ചു. താലപ്പൊലി, വിവിധ മേള വാദ്യങ്ങൾ, തിടമ്പേറ്റിയ ഗജവീരൻ എന്നിവയുടെ അകമ്പടിയോടെ വിവിധ കരകളിലേക്ക് പുറത്തെഴുന്നെള്ളിയ ദേവിയുടെ ഘോഷയാത്ര ഉച്ചയ്ക്ക് ക്ഷേത്രത്തിൽ തിരിച്ചെത്തി. തുടർന്ന് അലങ്കരിച്ച രണ്ട് വില്ലുകളിൽ തൂങ്ങി ക്ഷേത്രത്തിന് പ്രദക്ഷിണം വച്ചു. രാത്രി നടന്ന കലാപരിപാടികളും ചമയവിളക്കിനും ശേഷം തൃക്കൊടിയിറക്കിയതോടെ കുംഭ ഭരണി മഹോത്സവം സമാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES