Monday, August 26, 2024
HomeKADAKKAVURകടയ്ക്കാവൂർ തദ്ദേശ ഉപ-തിരഞ്ഞെടുപ്പ് : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

കടയ്ക്കാവൂർ തദ്ദേശ ഉപ-തിരഞ്ഞെടുപ്പ് : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

സംസ്ഥാനത്തെ 28 തദ്ദേശ വാര്‍ഡുകളില്‍ ഫെബ്രുവരി 28 ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു.

വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ്. വോട്ടെണ്ണല്‍ മാര്‍ച്ച്‌ 1 ന് നടത്തും.

സമ്മതിദായകര്‍ക്ക് തിരിച്ചറിയല്‍ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്എസ്എല്‍സി ബുക്ക്, ദേശസാല്‍കൃത ബാങ്ക് ആറുമാസകാലയളവിന് മുമ്ബു വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉപയോഗിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES