Monday, August 26, 2024
HomeCHIRAYINKEEZHUകാളിയൂട്ട് : ശാർക്കരയിൽ ഇന്ന് ഗതാഗത നിയന്ത്രണം.

കാളിയൂട്ട് : ശാർക്കരയിൽ ഇന്ന് ഗതാഗത നിയന്ത്രണം.

ശാർക്കര കാളിയുട്ട് ഉത്സവത്തോട് അനുബന്ധിച്ച് ഇന്ന് (03/03/2023) ശാർക്കര യിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി.

ഉച്ചക്ക് 2.00 മണി മുതൽ രാത്രി 9.00 മണിവരെ ശാർക്കര ക്ഷേത്രം ചുറ്റിയുളള റോഡിൽ പൂർണമായും വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നു.

ഉച്ചമുതൽ ശാർക്കര ക്ഷേത്രത്തിലേക്കു വലിയകട, അഴൂർ എന്നി വിടങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ മഞ്ചാടിമൂട്, കോളിച്ചിറ ഭാഗത്തു പാർക്ക് ചെയ്യണം.

കടക്കാവൂർ നിന്ന് വരുന്ന വാഹനങ്ങൾ പണ്ടകശാല, പുളിമൂട് പാലം, ബീച്ച് റോഡ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്.

ചിറയിൻകീഴ് നിന്ന് കടക്കാവൂർ പോകേണ്ട വാഹനങ്ങൾ ആറ്റിങ്ങൽ ഗേൾസ് ഹൈ സ്കൂൾ ജംഗ്ഷൻ വഴിയോ, അഴൂർ പാലം, പെരുമാതുറ വഴിയോ പോകേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES