അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് വയോജനങ്ങൾക്കായ് വിതരണം ചെയ്ത കട്ടിലുകൾ ഗുണഭോക്താക്കൾ കൈമാറ്റം ചെയ്യുന്നതായ് ആക്ഷേപം.
വയോജനങ്ങൾക്കും കിടപ്പുരോഗികൾക്കുമായ്
ഗ്രാമ പഞ്ചായത്ത് 2022 – 23 സാമ്പത്തിക വർഷത്തെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി കഴിഞ്ഞ ദിവസം വിതരണം ചെയ്ത കട്ടിലുകളാണ് ഏതാനും ഗുണഭോക്താക്കൾ ഏറ്റുവാങ്ങിയപടി കൈമാറ്റം ചെയ്തതായ് ആക്ഷേപം ഉയർന്നത്. ഇവരിൽ ചിലർ 3000 – മുതൽ 4000 രൂപ വരെ കൈപ്പറ്റി മറിച്ചു വിൽക്കുന്നതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.
മുൻകാലങ്ങളിലും സമാന സംഭവങ്ങൾ ഉണ്ടായിട്ടുള്ളതായാണ് സൂചന. ഗുണഭോക്താക്കൾക്ക് കേന്ദ്ര – സംസ്ഥാന – ജില്ലാ – ബ്ലോക്ക് – പഞ്ചായത്ത്കൾ വഴി നടപ്പിലാക്കിയ വിവിധ പദ്ധതികൾ വഴി വിതരണം ചെയ്ത, ഐസ് ബോക്സ്, സ്റ്റഡി ടേബിൾ, കോഴിക്കൂട്, വാക്കിടോക്കി, ജിപിഎസ് തുടങ്ങിയ പല വസ്തുക്കളും ഗുണഭോക്താക്കൾ മറ്റുപലർക്കും കൈമാറ്റം ചെയ്യുകയൊ, മറിച്ചു വിൽക്കുകയൊ ചെയ്യുന്നതായുള്ള ആക്ഷേപങ്ങളായ് ഇപ്പോൾ ഉയർന്നുവരുന്നത്.
പദ്ധതികളിൽ വ്യാപകമായി അനർഹർ കടന്നുകൂടിയതാണ് ഇതിന് കാരണമെന്നാണ് പ്രധാനമായും പറയപ്പെടുന്നത്. പദ്ധതിയ്ക്ക് ആവിശ്യമായ അനുയോജ്യരായ ഗുണഭോക്താക്കളുടെ കുറവ് പരിഹരിയ്ക്കുവാനായി ഗ്രാമ പഞ്ചായത്ത് മെമ്പർമാർ വ്യക്തി – രാഷ്ട്രീയ താല്പര്യങ്ങൾ മുൻനിർത്തി ഗുണഭോക്തൃ ലിസ്റ്റിൽ തിരുകികയറ്റുന്നതും പദ്ധതി പ്രകാരം ലഭ്യമാകുന്ന വസ്തുക്കൾ/ ഉപകരണങ്ങൾ വൻ തുകയ്ക്ക് ഉൾപ്പെടെ മറിച്ചു വിൽക്കുവാൻ കാരണമാകുന്നതായും പറയപ്പെടുന്നു.
കൂടാതെ, ആവിശ്യത്തിന് കട്ടിൽ ഉൾപ്പെടെയുള്ള സൗകര്യങ്ങളുള്ള ഗുണഭോക്താവിന് വീണ്ടും സമാന പദ്ധതികളിലൂടെ വീണ്ടും അതെ വസ്തുക്കൾ തന്നെ ലഭിയ്ക്കുന്നതും, ഗുണഭോക്താവിന്റെ വീടുകളിലെ സ്ഥലപരിമിതിയും ഇത്തരം വസ്തുക്കൾ കൈമാറ്റം ചെയ്യുവാൻ കാരണമാകുന്നുണ്ട്.
ആതാത് ഗ്രാമ പഞ്ചായത്തകൾക്ക് അനുസൃതമായ രീതിയിലും ജനങ്ങൾക്ക് ഗുണകരമാകും വിധവും പദ്ധതികൾ തയ്യാറാക്കുവാൻ ശ്രമിക്കാതെ, മുൻകാല പദ്ധതികൾ തന്നെ അതെ പടി പിൻതുടരുന്നതും, ചർച്ചകളിലൂടെ യുവജനങ്ങളടക്കമുള്ളവരിൽ നിന്നുള്ള നൂതന ആശയങ്ങൾ സ്വീകരിയ്ക്കുവാനുള്ള ഗ്രാമ പഞ്ചായത്ത് തലത്തിൽ വികസന സെമിനാറുകൾ ചടങ്ങുകൾ മാത്രമാക്കി മാറ്റുന്നതും ഗുണഭോക്താക്കളിൽ ഇത്തരം പ്രവണത വർദ്ധിയ്ക്കുവാൻ കാരണമായിട്ടുണ്ടെന്നും പറയപ്പെടുന്നു.

