Sunday, September 1, 2024
HomeCHIRAYINKEEZHUചരിത്ര പ്രസിദ്ധമായ ശാർക്കരയിൽ ഇന്ന് ഉരുൾവഴിപാട്.

ചരിത്ര പ്രസിദ്ധമായ ശാർക്കരയിൽ ഇന്ന് ഉരുൾവഴിപാട്.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ തിരുവനന്തപുരം ജില്ലയിലെയും ചിറയിൻകീഴ് താലൂക്കിലെയും ഏറ്റവും വലിയ ഭദ്രകാളി ക്ഷേത്രമായ ശാർക്കരയിൽ ഇന്ന് ഒൻപതാം ഉൽസവദിനമാണ്. ഇന്നത്തെ പ്രത്യേകത ആറ്റിങ്ങൽ പെരുങ്ങുഴി കഴയ്ക്കാവൂർ ചിറയിൻകീഴ് പഞ്ചായത്തുകളിലെ വിവിധ കരകളിൽ നിന്ന്, നാദസ്വരമേളങ്ങളോടും, വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെയും ഭരണി ദിവസം അതായത് പത്താം ഉൽസവ ദിനത്തിൽ വെളുപ്പിന് 3 മണിക്ക് ഒരുൾ നേർച്ച ദേവി ക്ഷേത്ര തിരുസന്നിധിയിൽ എത്തിച്ചേരുമെന്നതാണ്. 7 ദിവസം വൃതം നോറ്റ് അമ്മയുടെ അപധാനങ്ങൾ പാടി അമ്മയുടെ മുമ്പിൽ സാഷ്ടാംഗ പ്രണാമമർപ്പിച്ച് മടങ്ങും.

തുടർന്ന് മീന ഭരണി ഉൽസവമായി. രാവിലെ 8.30 മണിക്ക് ആരംഭിക്കുന്ന ഗരുഡൻ തൂക്കം രാത്രി വൈകിയാകും അവസനിക്കുക. അന്നേ ദിവസം ഉച്ചയോടു കൂടി നാലു കരകളിൽ നിന്നുള്ള കുട്ടികളുടെ താലപ്പൊലിയും കുത്തിയോട്ടവും നടക്കും. ആറാട്ടോടെ മീന ഭരണി സമാപിക്കും.

▪️അശ്വതി ഉൽസവ ദിന ചടങ്ങുകൾ:

പള്ളിവേട്ട
രാവിലെ 4.00 ന്: പള്ളിയുണർത്തൽ
4.30 ന്: നിർമ്മാല്യം
5.00 ന്: മഹാഗണപതി ഹോമം
6.00 ന്: ഉഷ പൂജ
8.00 ന്: ഭൂതബലി എഴുന്നള്ളത്ത്
9.30 മുതൽ 4.00 വരെ ശ്രീ മഹാദേ
വിഭാഗവത പാരായണം.
11.30 ന് : കളഭാഭിഷേകം, ഉച്ച പൂജ
വൈകുന്നേരം 4.00 ന്: വിവിധ കരക്കാരുടെ ഉരുൾ വഴിപാടിൽ സംബന്ധിക്കുന്ന നാദസ്വര, വാദ്യമേളങ്ങളുടെ സേവ (ആന കൊട്ടിലിലും സേവാ പന്തലിലും)
5.30 ന്: കാഴ്ച ശ്രീബലി എഴുന്നള്ളത്ത് .
6.30 ന്: ദീപാരാധന
6.45 ന്: തൂക്ക വൃതക്കാരുടെ അമ്മയെ കാണൽ ചടങ്ങ്.
7.30 ന്: അത്താഴ പൂജ
8.30 ന്: പള്ളിവേട്ട, സ്പെഷ്യൽ നാദസ്വരം.
9.30 ന്: ഗാനമേള
പത്താം ഉൽസവം മീന ഭരണി ചടങ്ങുകൾ.
തിരുവാറാട്ട്
രാവിലെ 3.00 ന്: ഉരുൾ സന്ധിപ്പ്
7.00 ന്: പായസ വിതരണം.
8.30 ന്: ഗരുഡൻ തൂക്കം.
വൈകുന്നേരം 3.30 ന്: ശിങ്കാരിമേളം
രാത്രി 9.00 ന്: ഗജവീരന്മാരുടെ അകമ്പടിയോടെ തിരുവാറാട്ട് എഴുന്നള്ളത്ത്, സ്പെഷ്യൽ നാദസ്വരം, സ്പെഷ്യൽ പഞ്ചവാദ്യം
8.30 ന്: ഗാനമേള
രാത്രി 12.30 ന്: തിരുവാറാട്ട് തിരിച്ചെഴുന്നള്ളത്ത്.
ഒരു മണിക്ക്: ആകാശക്കാഴ്ച.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES