Saturday, August 24, 2024
HomeCHIRAYINKEEZHUശാർക്കര ദേവസ്വത്തിനെതിരെ മുന്നറിയിപ്പ്മായ് ക്ഷേത്ര സംരക്ഷണ സമിതി ചിറയിൻകീഴ് താലൂക്ക് കമ്മറ്റി.

ശാർക്കര ദേവസ്വത്തിനെതിരെ മുന്നറിയിപ്പ്മായ് ക്ഷേത്ര സംരക്ഷണ സമിതി ചിറയിൻകീഴ് താലൂക്ക് കമ്മറ്റി.

ചിറയിൻകീഴ് ശാർക്കര ദേവസ്വം ബോർഡിനെതിരെ ക്ഷേത്ര സംരക്ഷണ സമിതി ചിറയിൻകീഴ് താലൂക്ക് കമ്മറ്റി രംഗത്ത്.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പ്രാധാന്യമുള്ളതും നടവരവിൽ കോടികൾ വരുമാനമുളളതുമാണ് ചിറയിൻകീഴിലെ ശാർക്കര ദേവി ക്ഷേത്രം.

ക്ഷേത്ര ഉൽസവത്തിന് പറമ്പ് ലേലം ചെയ്തു കൊടുക്കുന്നതിലൂടെയും വർഷത്തിൽ 2 കോടിയോളം രൂപയാണ് വരവ്. എന്നാൽ ക്ഷേത്ര അറ്റകുറ്റപ്പണികൾക്കോ പെയിന്റിംഗിനോ ദർശനത്തിനെത്തുന്ന ഭക്തർക്ക് തങ്ങുന്നതിനോ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനോ, ഇത്രയും കാലമായിട്ടും ദേവസ്വം ബോർഡും സർക്കാരും ഉപദേശകസമിതികൾക്കും കാര്യമായി ഇടപെടൽ നടത്താനോ കഴിഞ്ഞിട്ടില്ലെന്നത് ഉൾപ്പെടെയുള്ള വിവിധ വിഷങ്ങൾ ചൂണ്ടിക്കാട്ടിയാണ് ക്ഷേത്ര സംരക്ഷണ സമിതി ചിറയിൻകീഴ് താലൂക്ക് കമ്മറ്റി ദേവസ്വം ബോർഡിനെതിരെ രംഗത്ത് വന്നിട്ടുള്ളത്.

ക്ഷേത്ര വരുമാനം നിരീശ്വരവാദികൾ കട്ടുമുടിക്കുന്ന അവസ്ഥായാണുള്ളത്. ശാർക്കര ക്ഷേത്രത്തിന്റെ കൊടിമരം സ്വർണ്ണം പൂശുന്നതുൾപ്പെടെ മറ്റ് നിർമ്മാണ പ്രവർത്തികൾ ഉൾപ്പെടെയുള്ളവയെല്ലാം തന്നെ ഭക്തജനങ്ങളുടെ സംഭാവനയാണ്.

വിശ്വാസികൾ ദേവിക്ക് സമർപ്പിച്ച പല നിർമ്മിതികളും ഇന്ന് മെയിന്റനൻസ് ഇല്ലാതെ നാശത്തിന്റെ വാക്കിലാണ്. അറ്റകുറ്റപ്പണികൾ തീർക്കുവാൻ സമർപ്പിച്ചവർ തന്നെ എത്തേണ്ട അവസ്ഥയാണ്.

ചിറയിൻകീഴ് ശാർക്കര മീന ഭരണി മഹോൽസവത്തിലെ പ്രധാന വഴിപാടാണ് ഗരുഡൻ തൂക്കം. തൂക്കത്തിന് ഓരോ വൃതക്കാരിൽ നിന്നും 1100 രൂപ വച്ച് രസീത് ദേവസ്വം പിടിക്കുന്നുണ്ട്. എന്നാൽ ഇവർക്ക് അമ്മയുടെ പ്രസാദമായ വെള്ളച്ചോർ മാത്രം, തൊട്ടുകൂട്ടാൻ അച്ചാർ പോലും ഇല്ലാതെയാണ് നൽകുന്നത്, ഇവർക്ക് കുടിക്കാൻ കുടിവെള്ളം പോലും ഇല്ലാത്ത അവസ്ഥ. ഭക്തജനങ്ങൾ അന്നദാനം സ്പോൺസർ ചെയ്തില്ലങ്കിൽ രാവിലെയും രാത്രിയിലും പട്ടിണിഇരിക്കേണ്ട ദയനീയ അവസ്ഥ.

നോമ്പ് നോക്കുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് കിടന്നുറങ്ങുവാൻ കളിത്തട്ടിലും നടപ്പന്തലും മാത്രമാണ് ആകെ ആശ്രയം, ഇവിടെയാകട്ടെ അനാഥരും ഭിക്ഷാടകരും തമ്പടിച്ചിരിക്കുകയുമാണ്, ഇവർക്ക് ഇടയിലായിവേണം തൂക്ക വൃതക്കാർ കിടക്കേണ്ടത്പോലും.

കൂടാതെ, മഴ പെയ്താൽ അപ്പോഴവരുടെ ഉറക്കവും നഷ്ടപ്പെടും. ഇതിനൊക്കെ പുറമേ, 201തുക്ക വൃതക്കാർക്ക് കുളിക്കാനും നനയ്ക്കാനും പ്രാഥമിക ആവശ്യങ്ങൾക്കുമായി സ്ത്രീകൾ ഉൾപ്പെടെ ജനറലായി ഉപയോഗിക്കുന്ന പത്തോളം ശൗചാലയങ്ങൾ മാത്രമാണ് ഉള്ളത്. വളരെ കാലങ്ങളിലായി തൂക്ക വൃതക്കാർ ഇതിനെതിരെ പലതവണ പരാതി പറഞ്ഞിട്ടും ദേവസ്വം ബോർഡും, അധികൃതരും യാതൊരു നടപടികളും കൈ കൊണ്ടിട്ടില്ല.

കൂടാതെ, പൊങ്കാലയിടാൻ വരുന്നവരിൽ നിന്നും, ഉൽസവത്തിന്റെ പേരിലും ഓരോ വർഷങ്ങളിലും വൻ തുകയാണ് പിരിച്ചെടുക്കുന്നത്. എന്നാൽ, ക്ഷേത്ര ഉത്സവത്തിന് ക്ഷേത്ര ആചാരങ്ങൾ, കലാ പരിപാടികൾ എന്നിങ്ങനെ ഒട്ടുമിക്ക കാര്യങ്ങളും സ്പോൺസർഷിപ്പുമാണ്.

പല ദേവസ്വം മന്ത്രിമാരും പലപ്പോഴായി ഇവിടെ വന്ന് പല പ്രഖ്യാപനങ്ങളും നടത്തിപോയിട്ടുള്ളതല്ലാതെ യാതൊരു പദ്ധതികളും നടപ്പായിട്ടില്ല. കാര്യങ്ങൾ പഠിച്ച് ചെയ്യാൻ കഴിവുള്ള ഭക്തരെ വേണം ദേവസ്വം ഭരണത്തിന് നിയോഗിക്കുവാൻ. വരും നാളുകളിലെങ്കിലും പഴയ ഭദ്രാ ആഡിറ്റോറിയവും ഇടിഞ്ഞ് പൊളിഞ്ഞ് വീഴായ പഴയ റസ്റ്റ് ഹൗസും ഒന്നിനും കൊള്ളാത്ത പുതിയ റെസ്റ്റ് ഹൗസും പൊളിച്ച് നീക്കി അവിടെ നന്നായി പ്ലാൻ ചെയ്തു തുക്ക വൃതക്കാർക്കും പുറത്ത് നിന്ന് വരുന്ന ഭക്തർക്കും മേളക്കെത്തുന്ന കച്ചവടക്കാർക്കും ഒക്കെ ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ ഒരു ആധുനിക മൾട്ടി സ്റ്റോറേജ് ബിൾഡിംഗ് കെട്ടണമെന്നു ആവശ്യവും മുന്നോട്ട് വയ്ക്കുന്നു.

കൂടാതെ, എല്ലാ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലും ഹിന്ദുധർമ്മ പാഠശാല സ്ഥാപിക്കണമെന്ന ബോർഡിന്റെ ഉത്തരവ് എത്രയും വേഗം നടപ്പാക്കാണമെന്നും കേരള ക്ഷേത്രസംരക്ഷണ സമിതി ആവിശ്യപ്പെടുന്നു.

ക്ഷേത്രങ്ങളോടും ഹിന്ദു സമൂഹത്തോടുമുള്ള അവഗണനയ്ക്ക് മാറ്റം വന്നില്ലായെങ്കിൽ ഹിന്ദു സംഘടനകൾ ഒറ്റക്കെട്ടായി നിന്നുകൊണ്ട് നേരിടുമെന്നും ശക്തമായ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും ക്ഷേത്ര സംരക്ഷണ സമിതി ചിറയിൻകീഴ് താലൂക്ക് പ്രസിഡന്റ് ജി.കെ ജയപാലൻ വ്യക്തമാക്കി. അദ്ദേഹത്തോടൊപ്പം താലൂക്ക് സെക്രട്ടറി ഉയ സിംഹൻ (ഉണ്ണി പോറ്റി), താലൂക്ക് ജോയിന്റ് സെക്രട്ടറി ഷാജി കപാലീശ്വരം, ശാർക്കര ശാഖാ സെക്രട്ടറി മണികണ്ഠൻ, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി അഴൂർ ജയൻ എന്നിവർ പത്രസമ്മേളനത്തിൽ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES