കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ 25 നു പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുമെന്ന് സൂചന.
16 കോച്ചുള്ള ട്രെയിനാകും കേരളത്തില്‍ സര്‍വീസ് നടത്തുക. ഈ ട്രെയിന്‍ ഇന്നലെ രാത്രി 11 നു ചെൈന്നയില്നിന്നു കേരളത്തിലേക്കു പുറപ്പെട്ടു. 24 നു കേരളത്തിലെത്തുന്ന മോദി യുവാക്കളുടെ സംഗമ പരിപാടിയായ യുവത്തില്‍ പങ്കെടുത്തശേഷം തിരുവനന്തപുരത്തെത്തും.
സുരക്ഷാ-സാങ്കേതിക പ്രശ്നങ്ങളില്ലെങ്കില്‍ 25 നുതന്നെ വന്ദേഭാരത് സര്‍വീസ് തുടങ്ങും. തിരുവനന്തപുരത്തുനിന്നു കണ്ണൂരിലേക്കാണ് വന്ദേഭാരത് സര്‍വീസ്. എന്നാല്‍, ഉദ്ഘാടന ദിവസം തിരുവനന്തപുരത്തുനിന്നു ഷൊര്‍ണൂര്‍ വരെയാകും യാത്ര. വന്ദേഭാരതിന്റെ കേരളത്തിലെ വേഗം ട്രാക്ക് പരിശോധന അടക്കമുള്ളവയ്ക്കുശേഷം തീരുമാനിക്കും. പ്രധാനമന്ത്രിയുടെ ചടങ്ങിനു തയാറാകാന്‍ റെയില്‍ മന്ത്രാലയം സംസ്ഥാന റെയില്‍വേ അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് സൂചന.

