Friday, August 30, 2024
HomeAATINGALആശാൻ മെമ്മോറിയൽ എൽപി സ്‌കൂളിനോടുള്ള അവഗണന, കുമാരനാശാനോടുള്ള അനാദരവ് : എസ്എൻഡിപി ആറ്റിങ്ങൽ യൂണിയൻ പ്രസിഡന്റ്...

ആശാൻ മെമ്മോറിയൽ എൽപി സ്‌കൂളിനോടുള്ള അവഗണന, കുമാരനാശാനോടുള്ള അനാദരവ് : എസ്എൻഡിപി ആറ്റിങ്ങൽ യൂണിയൻ പ്രസിഡന്റ് ഗോകുൽദാസ്.

അഞ്ചുതെങ്ങ് കായിക്കര ആശാൻ മെമ്മോറിയൽ എൽപി സ്‌കൂളിനോടുള്ള അധികൃതരുടെ അവഗണന, കുമാരനാശാനോടുള്ള അനാദരവെന്ന് എസ്എൻഡിപി ആറ്റിങ്ങൽ യൂണിയൻ പ്രസിഡന്റ് ഗോകുൽദാസ്.

എസ്എൻഡിപി ആറ്റിങ്ങൽ യൂണിയൻ പ്രസിഡന്റും മുൻ അഞ്ചുതെങ്ങ് സ്വദേശിയുമായ ഗോകുൽദാസാണ് അഞ്ചുതെങ്ങ് കായിക്കയിലെ ആശാൻ മെമ്മോറിയൽ എൽപി സ്‌കൂളിനോടുള്ള അധികൃതരുടെ അവഗണനയ്ക്കെതിരെ രംഗത്ത് വന്നത്.

കുമാരനാശാൻ പഠിക്കുകയും അധ്യാപകനായ് ജോലി നോക്കുകയും ചെയ്ത ചരിത്ര പ്രാധാന്യമുള്ള സ്കൂളിനെ സംരക്ഷിയ്ക്കുവാനുള്ള അടിയന്തര നടപടികൾ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു.

മഹാകവിയുടെ ജന്മ ഗൃഹം സ്ഥിതിചെയ്തിരുന്ന അഞ്ചുതെങ്ങ് കായിക്കരയിലെ 139 വർഷത്തോളം പഴക്കമുള്ള ആശാൻ മെമ്മറിയൽ ഗവണ്മെന്റ് എൽപി സ്‌കൂൾ ചക്കൻ വിളാകം (കോയിൽതോട്ടം സ്കൂൾ) അഞ്ചുതെങ്ങിന്റെ സാമൂഹ്യ – വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വച്ച് മഹാകവിയുടെ പിതാവ് ശ്രീമാൻ, നാരായണ പേരുങ്ങാടിയുടെ നേതൃത്വത്തിൽ 1884 ൽ സ്ഥാപിച്ചതാണ്.

കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ സ്കൂളിൽ കൊണ്ടുവരുവാൻ ബന്ധപ്പെട്ടവർക്ക് സാധിക്കാതെപോയതാണ് നിലവിൽ ഈ സ്കൂളിന്റെ തകർച്ചയ്ക്ക് കാരണമായത്.

ഇതിനെതിരെ സർക്കാർ തലത്തിൽ അടിയന്തിര ഇടപെടൽ ഉടൻ ഉണ്ടാകണമെന്നും കൂടാതെ,
നിലവിലെ സ്കൂൾ കെട്ടിടം വിദ്ഗ്ദ പരിശോധന നടത്തി ബലക്ഷയമുണ്ടെങ്കിൽ അത് പരിഹരിയ്ക്കുവാനുള്ള തത്വരനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു.

സ്‌കൂളിന് പുതിയ കെട്ടിടം നിർമ്മിക്കാൻ ഭൂമികണ്ടെത്തുവാനായി എംഎൽഎ യുടെ നേതൃത്വത്തിൽ ഒരു പൊതുയോഗം വിളിക്കണമെന്നും അതിനായുള്ള ശ്രമങ്ങൾ ഉടൻ തന്റെ ഭാഗത്തുനിന്നുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

1 COMMENT

  1. തീർച്ചയായും ഈ പള്ളികുടത്തിന്റെ ശോച്യാവസ്തയ്ക്ക് കാരണം
    അധികൃതരുടെ അവഗണനയും മഹാകവിയോടുള്ള അനാധരവും തന്നെയാണന്നെ ഒരു നാട്ടുകാരനെന്ന നിലയ്ക്ക് എന്നെപോലൊരു ആളിന് കാണാൻ കഴിയു. ആയതിനാൽബന്ധപ്പെട്ട വകുപ്പുകൾ അടിയന്തിരമായി ഇടപെട്ട് പള്ളികുടത്തിന്റെ പുനർജീവനത്തിന് വേണ്ട നടപടികൾ ത്വരിതഗതിയിൽ കൈകൊള്ളണമെന്നു അഭ്യർത്ഥിയ്ക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES