Friday, August 30, 2024
HomeANCHUTHENGUയു.എ.ഇ യിൽ മരണപ്പെട്ട അഞ്ചുതെങ്ങ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു.

യു.എ.ഇ യിൽ മരണപ്പെട്ട അഞ്ചുതെങ്ങ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു.

യു.എ.ഇ യിൽ മരണപ്പെട്ട അഞ്ചുതെങ്ങ് കാപാലീശ്വരം സ്വദേശി സുമേഷ് (37) ന്റെ മൃതദേഹം നാട്ടിലെത്തിച്ചു.

ഇന്നലെ രാത്രി 10:30 ന്
യു.എ.ഇ യിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം വെളുപ്പിന് 4:10 ഓടെ
ബന്ധുക്കൾക്ക് കൈമാറുകയായിരുന്നു.

തുടർന്ന് അഞ്ചുതെങ്ങ് കായിക്കര കപാലീശ്വരം കൊഞ്ഞാന്തിട്ടയിലെ വസതിയിൽ എത്തിച്ച മൃതദേഹം രാവിലെ 8 മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

അഞ്ചുതെങ്ങ് കായിക്കര കപാലീശ്വരം സ്വദേശിയായ സുമേഷ് (37) കഴിഞ്ഞ 15 നാണ് യുഎഇ ൽ വച്ച് മരണപ്പെട്ടത്.

യുഎഇ – യിലെ അജ്മാനിലെ പ്രമുഖ കമ്പനിയിൽ ജോലി ചെയ്തിരുന്ന സുമേഷ് ജോലി കഴിഞ്ഞ് റൂമിലെത്തി വിശ്രമിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.

ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിയ്ക്കുകയായിരുന്നു.

ഭാര്യ, ഹരിത ഒരു മകൻ ശ്രേയസ് 5 വയസ്സ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8:30 നെന്ന് ബന്ധുക്കൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES