വന്ദേ ഭാരത് എക്സ്പ്രസിന്റെ ആദ്യ ഷെഡ്യൂളായി. പുലര്‍ച്ചെ 5.10 നു പുറപ്പെട്ട് 12.30 ന് കണ്ണൂരെത്തുന്നതാണു സമയക്രമം
കണ്ണൂരില്‍നിന്ന് ഉച്ചയ്ക്കു രണ്ടിനു തിരിച്ച് 9.20 ന് തിരുവനന്തപുരത്തെത്തും.
25 നു രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി തമ്ബാനൂരില്നിന്ന് വന്ദേ ഭാരത് ഫ്ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് ക്ഷണിക്കപ്പെട്ട അതിഥികളുമായി പ്രധാനമന്ത്രി കൊല്ലം വരെ ഇതേ ട്രെയിനില്‍ യാത്രചെയ്തേക്കുമെന്നാണു സൂചന. ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രി യാത്രക്കാരുമായി സംവദിക്കും.
78 സീറ്റ് വീതമുള്ള 12 ഇക്കോണമി കോച്ചുകള്‍ വന്ദേഭാരതില്‍ ഉണ്ടാകും. ഈ കോച്ചുകളില്‍ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ടിക്കറ്റ്നിരക്ക് ഭക്ഷണം സഹിതം 1400 രൂപയാണ്. എന്നാല്‍ 54 സീറ്റ് വീതമുള്ള രണ്ട് എക്സിക്യൂട്ടീവ് കോച്ചുകളില്‍ ഭക്ഷണം സഹിതം ടിക്കറ്റ്നിരക്ക് 2400 രൂപയായിരിക്കും. മുന്നിലും പിന്നിലുമായി എന്‍ജിനോടു ചേര്‍ന്ന് 44 സീറ്റ് വീതമുള്ള രണ്ടു കോച്ച് വേറെയുമുണ്ട്. 25 ന് തെരഞ്ഞെടുക്കപ്പെട്ട ആളുകളുമായിട്ടായിരിക്കും വന്ദേഭാരതിന്റെ ആദ്യയാത്ര. 25 നു ശേഷം യാത്രക്കാര്‍ക്ക് ബുക്കിങ് സൗകര്യം ഉണ്ടായിരിക്കും. ഇതുസംബന്ധിച്ച വിശദമായ അറിയിപ്പ് റെയില്‍വേ ഉടനിറക്കുമെന്നാണു വിവരം.
വന്ദേ ഭാരത് എക്സ്പ്രസിന്റെ ആദ്യദിന ട്രെയല്‍ റണ്‍ കഴിഞ്ഞദിവസം പൂര്‍ത്തിയാക്കിയിരുന്നു. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലെത്താന്‍ ഏഴു മണിക്കൂര്‍ 10 മിനിറ്റ് എടുത്തപ്പോള്‍ കണ്ണൂരില്‍നിന്നു തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയ്ക്ക് ഏഴു മണിക്കൂര്‍ 20 മിനിറ്റെടുത്തു.

